Follow KVARTHA on Google news Follow Us!
ad

'ഇന്ത്യയുടെ പുത്രി' എല്ലാവരും കാണണമെന്ന് നിര്‍ഭയയുടെ പിതാവ്

2012 ല്‍ തലസ്ഥാന നഗരിയില്‍ ബസില്‍ വെച്ച് നടന്ന കൂട്ടബലാത്സംഗത്തെ കുറിച്ച് തയാറാക്കിയ New Delhi, Parliament, Girl, BBC, Parents, Police, National,
ഡെല്‍ഹി: (www.kvartha.com 05.03.2015) 2012 ല്‍ തലസ്ഥാന നഗരിയില്‍ ബസില്‍ വെച്ച് നടന്ന കൂട്ടബലാത്സംഗത്തെ കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററി എല്ലാവരും കാണണമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. 'സമൂഹത്തിന്റെ മാനസികാവസ്ഥയിലേക്കുള്ള കണ്ണാടിയാണ് ഡോക്യുമെന്ററി. അതുകൊണ്ടുതന്നെ എല്ലാവരും ഇത് കാണണം.

ജയിലില്‍ കഴിയുന്ന ഒരാള്‍ ഇത്തരത്തില്‍ മോശമായി സംസാരിക്കുന്നുവെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍  എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗം രാജ്യത്തുനിന്നും തുടച്ചുനീക്കണമെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പാര്‍ലമെന്റില്‍ പറയുന്നതുകൊണ്ടൊന്നും  മാറ്റമുണ്ടാകാന്‍ പോകുന്നില്ല. എന്തുകൊണ്ടാണ് കുറ്റവാളികള്‍ ഇപ്പോഴും ജീവിക്കുന്നത്.

എന്തുകൊണ്ടാണ് വധശിക്ഷക്ക് വിധിച്ച കുറ്റവാളികളെ തൂക്കിക്കൊല്ലാത്തത്. പെണ്‍കുട്ടികള്‍ എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും പറയാന്‍ അവര്‍ ആരാണ്. പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ ബേട്ടി പഠാ ഓ, ബേട്ടി ബചാഓ (പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ) പദ്ധതി എങ്ങനെയാണ് നടപ്പാക്കാന്‍ കഴിയുക എന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ ബസിലെ ഡ്രൈവര്‍ മുകേഷ് സിംഗുമായി നടത്തിയ അഭിമുഖം
New Delhi, Parliament, Girl, BBC, Parents, Police, National,
ഏറെ വിവാദമായിരുന്നു. ലെസ്‌ലി ഉദ് വിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി, വിവാദമായതോടെ ഇത് രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് ഡെല്‍ഹി ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരും വിലക്കിയിരുന്നു.

ഇതിനിടെയാണ് ഡോക്യുമെന്റി വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.30ന്  യു കെയില്‍ ബി.ബി.സി സംപ്രേഷണം ചെയ്തത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഡോക്ടര്‍മാര്‍, പോലീസ്, അഭിഭാഷകര്‍, മുഖ്യപ്രതി എന്നിവരുമായുള്ള അഭിമുഖവും ഡോക്യുമെന്ററിയിലുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Everyone Must See 'India's Daughter,' Says Nirbhaya's Father, After Ban in India, New Delhi, Parliament, Girl, BBC, Parents, Police, National.

Post a Comment