Follow KVARTHA on Google news Follow Us!
ad

രണ്ടാം വാര്‍ഷികാഘോഷം; ലുലു മാളില്‍ ബിഗ് ഡിസ്‌കൗണ്ട് സെയില്‍

ഇടപ്പള്ളി ലുലുമാളിലെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ വിലക്കുറവിന്റെ ആഘോഷത്തിന് തുടക്കമായി. Edappally, Lulu Mall, hyper market, fashion store , lulu connect, big discount, sale, dress, apple
കൊച്ചി: (www.kvartha.com 05/03/2015) ഇടപ്പള്ളി ലുലുമാളിലെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ വിലക്കുറവിന്റെ ആഘോഷത്തിന് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിഗ് ഡിസ്‌കൗണ്ട് സെയിലിനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ക്ക് ഒന്നെടുത്താല്‍ ഒന്ന് ഫ്രീയായും ബണ്ടില്‍ ഓഫറുകളുമുണ്ട്. വസ്ത്രങ്ങള്‍ക്ക് ലുലു ഫാഷന്‍ സ്‌റ്റോറില്‍ 50 ശതമാനം വരെയാണ് ഡിസ്‌ക്കൗണ്ട്.

ലുലു കണക്ടില്‍ ആപ്പിള്‍ ഐ ഫോണുകള്‍ക്ക് സ്‌പെഷ്യല്‍ സ്‌കീമുകളും ലീഡിംഗ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 50 ശതമാനം വരെയുള്ള കിഴിവും പുറമേ ആപ്പിള്‍, എച്ച്.പി, ലെനോവോ, ഡെല്‍, തോഷിബാ, എയ്‌സര്‍, അസൂസ് തുടങ്ങി ബ്രാന്‍ഡ് ലാപ്‌ടോപ്പുകള്‍ ബേസ് മോഡല്‍ മുതല്‍ ഹൈ എന്‍ഡ് വരെ വമ്പിച്ച ഓഫറുകളില്‍ ലഭ്യമാണ്. ആപ്പിള്‍, സാംസങ്ങ്, എച്ച്.പി, ഡെല്‍, ഐ ബാള്‍, മൈക്രോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ടാബുകള്‍ അതോടൊപ്പം ആമസോണ്‍ കെന്റിലിന്റെ എല്ലാ മോഡലുകളും ലുലു കണക്ടില്‍ ലഭ്യമാണ്.

ലീഡിംഗ് ബ്രാന്‍ഡുകളുടെ എയര്‍ കണ്ടീഷനറുകളുടെ വന്‍ കളക്ഷനോടൊപ്പം മികച്ച സ്റ്റാര്‍ റേറ്റിംഗ് ഉള്ള എയര്‍ കണ്ടീഷനറുകള്‍ വിലക്കുറവിലും മാസതവണ വ്യവസ്ഥയിലും തിരഞ്ഞെടുക്കപ്പെട്ട എയര്‍ കണ്ടീഷനറുകള്‍ 40 ശതമാനം വരെ വിലക്കിഴിവിലും, 1000 രൂപ ഡൗണ്‍ പേയ്മന്റ് വ്യവസ്തയിലും സ്വന്തമാക്കാം.

ലീഡിംഗ് ബ്രാന്‍ഡുകളുടെ ഫ്രന്റ് ലോഡ് വാഷിംങ്ങ് മഷീനുകള്‍ക്ക് 10,000 രൂപ വരെയും മിക്‌സികള്‍, ഗ്യാസ് സ്റ്റൗവുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ്. തിരഞ്ഞെടുക്കപ്പെട്ട ടിവി മോഡലുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്, ഹോം തീയറ്ററുകള്‍, ടി.വി. സ്റ്റാന്റുകള്‍ എന്നിവക്ക് 40 ശതമാനവും ഹെഡ്‌ഫോണ്‍സിന് 50 ശതമാനം വരെയും, ലീഡിംഗ് ബ്രാന്‍ഡ് ക്യാമറകള്‍ക്കും ഇലക്‌ട്രോണിക് ഹെല്‍ത്ത് പ്രോഡക്റ്റ്‌സിനും 60 ശതമാനം വരെയും വിലക്കിഴിവില്‍ ഒരുക്കിയിരിക്കുന്നതോടൊപ്പം ഉല്‍പന്നങ്ങള്‍ക്ക് എക്സ്റ്റന്റഡ് വാറന്റി, മാസ തവണ വ്യവസ്തകള്‍, ബജാജ് ഫിനാന്‍സ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Edappally, Lulu Mall, Hyper market, Fashion store, Lulu Connect, Big discount, Sale, Dress, Apple. 

Post a Comment