Follow KVARTHA on Google news Follow Us!
ad

ഇത് അമേരിക്കയ്ക്കുള്ള ചെറിയ ശിക്ഷ! ചോരയില്‍ മുങ്ങിയ യുഎസ് അംബാസഡറുടെ ചിത്രങ്ങള്‍ വൈറലാകുന്നു

ഇത് അമേരിക്കയ്ക്കുള്ള ചെറിയ ശിക്ഷ! ചോരയില്‍ മുങ്ങിയ യുഎസ് അംബാസഡറുടെ ചിത്രങ്ങള്‍ വൈറലാകുന്നുUs ambassador, Ambassador, Attacked, South Korea, North Korea
സിയോള്‍: (www.kvartha.com 05/03/2015) തെക്കന്‍ കൊറിയയുമായി യുഎസ് നടത്തുന്ന സം യുക്ത സൈനീക പരിശീലനത്തിനെതിരെ വടക്കന്‍ കൊറിയയുടെ മുന്നറിയിപ്പ്. സിയോളില്‍ യുഎസ് അംബാസഡറായ മാര്‍ക്ക് ലിപ്പേര്‍ട്ടിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന് മുഖത്തും കൈകളിലും കുത്തേറ്റു.

ആക്രമണത്തിന് ശേഷം ചോരയില്‍ കുളിച്ച് നില്‍ക്കുന്ന മാര്‍ക്ക് ലിപ്പേര്‍ട്ടിന്റെ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

യുദ്ധക്കൊതിയന്മാരായ യുഎസുകാര്‍ക്കുള്ള ചെറിയ ശിക്ഷ യെന്നാണ് സംഭവത്തെ വടക്കന്‍ കൊറിയ വിശേഷിപ്പിച്ചത്. സം യുക്ത സൈനീക അഭ്യാസത്തിലൂടെ കൊറിയന്‍ ഉപദ്വീപില്‍ യുദ്ധ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നും കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍.എ അറിയിച്ചു.

Us ambassador, Ambassador, Attacked, South Korea, North Korea
എല്ലാ വര്‍ഷവും തെക്കന്‍ കൊറിയയുമായി യുഎസ് സൈനീക പരിശീലനം നടത്താറുണ്ട്. അപ്പോഴെല്ലാം വടക്കന്‍ കൊറിയ പ്രതിഷേധവുമായി രംഗത്തെത്താറുണ്ട്.

Us ambassador, Ambassador, Attacked, South Korea, North Korea
SUMMARY: North Korea on Thursday described the knife attack on US Ambassador Mark Lippert in Seoul as "just punishment" for the US decision to push ahead with joint military exercises with South Korea.

Keywords: Us ambassador, Ambassador, Attacked, South Korea, North Korea

Post a Comment