Follow KVARTHA on Google news Follow Us!
ad

ചാനല്‍ യുദ്ധത്തില്‍ വാര്‍ത്താതരംഗം; നിസ്സഹായരായ കാഴ്ചക്കാരായി സൂര്യ, ഇന്ത്യാവിഷന്‍, ടിവി ന്യൂ

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെയും വി.എസ്. അച്യുതാനന്ദന്റെ ബഹിഷ്‌കരണത്തിന്റെയും ആരവങ്ങളില്‍ CPM, Conference, Kerala, IndiaVision-TV, TV New, Surya TV, All TV channels celebrated CPM news, except three.
തിരുവനന്തപുരം: (www.kvartha.com 24/02/2015) സിപിഎം സംസ്ഥാന സമ്മേളനത്തിന്റെയും വി.എസ്. അച്യുതാനന്ദന്റെ ബഹിഷ്‌കരണത്തിന്റെയും ആരവങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ മുഴുകിയപ്പോള്‍ നിസ്സഹായാവസ്ഥയില്‍ കാഴ്ചക്കാരായി മൂന്നു ടിവി ചാനലുകള്‍. പ്രമുഖ ചാനലുകളായ ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നിവയും പുതിയ ചാനലായ ടിവി ന്യൂവും ആണ് ഇവ. സൂര്യ ടിവി മാസങ്ങള്‍ക്കു മുമ്പേ വാര്‍ത്താ ബുള്ളറ്റിനുകളുടെ എണ്ണം വെട്ടിച്ചുരുക്കുകയും രാവിലെ ഏഴരയ്ക്കു മാത്രമുള്ള ബുള്ളറ്റിന്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

ഉച്ചയ്ക്കും സന്ധ്യയ്ക്കും രാത്രിയുമുള്ള ബുള്ളറ്റിനുകളുടെ സ്ഥാനത്ത് കൂടുതല്‍ പരസ്യവരുമാന സാധ്യതയുള്ള വിനോദപരിപാടികള്‍ ഉള്‍പ്പെടുത്തുകയാണു ചെയ്തത്. മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റ് ന്യൂസ് ആണെങ്കിലും സമ്പൂര്‍ണ വാര്‍ത്താ ചാനല്‍ എന്ന നിലയില്‍ കേരളത്തില്‍ തരംഗം സൃഷ്ടിച്ച ഇന്ത്യാവിഷന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പേരിനു മാത്രമാണ് ഇപ്പോള്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും. മുമ്പു പലവട്ടം സംപ്രേഷണം ചെയ്ത സിനിമാ പരിപാടികളും ആക്ഷേപഹാസ്യ പരിപാടികളും വീണ്ടും തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുകയാണ് ഇന്ത്യാവിഷന്‍. 

മികച്ച മാധ്യമ പ്രവര്‍ത്തകരുടെ നിരതന്നെ ഇപ്പോഴും അതിലുണ്ട്. പക്ഷേ, ശമ്പളം കൊടുത്തിട്ടു മാസങ്ങളായി. ജീവനക്കാര്‍ സമരം നടത്തി ലേബര്‍ ഓഫീസറുടെ മുന്നില്‍ വിഷയം എത്തിച്ചെങ്കിലും ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ മാനേജ്‌മെന്റ് പാലിച്ചില്ല. നേരത്തേ ദിവസങ്ങളോളം നിസ്സഹകരിച്ച ജീവനക്കാര്‍ സാമൂഹ്യനീതി മന്ത്രി എം.കെ. മുനീര്‍ നേതൃത്വം നല്‍കുന്ന മാനേജ്‌മെന്റ് വാക്കു പാലിക്കുമെന്ന പ്രതീക്ഷയില്‍ വീണ്ടും ജോലി ചെയ്തിരുന്നു. 

എന്നാല്‍ പലവട്ടം വാക്ക് തെറ്റി. ഇതോടെയാണ് ജീവനക്കാര്‍ സമ്പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചത്. കേരളത്തിലെ ഒരു പറ്റം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യാവിഷന്‍ ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത് പട്ടിണിക്കാലമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുസ്്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കത്തു നല്‍കാന്‍ ഒരുങ്ങുകയാണ് മാധ്യമ പ്രവര്‍ത്തകര്‍.

കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആരംഭിച്ച ടി.വി. ന്യൂ ചാനല്‍ തുടക്കം മുതല്‍ തന്നെ പ്രതിസന്ധിയിലാണ്. മാസങ്ങളേ ആയിട്ടുള്ളു തുടങ്ങിയിട്ട്. മാസങ്ങളായിത്തന്നെ വാര്‍ത്താ സംപ്രേഷണവുമില്ല. വാര്‍ത്താ സമയത്ത് സിനിമാ ഗാനങ്ങളും സംഗീത പരിപാടികളുമാണ്. മാധ്യമ പ്രവര്‍ത്തകര്‍ സമരത്തിലാണെങ്കിലും മാനേജ്‌മെന്റ് ഇടപെട്ടിട്ടില്ല. ചാനല്‍ തുടങ്ങി കുഴപ്പത്തിലായ ചേംബര്‍ ഓഫ് കൊമേഴ്‌സ് നേതൃത്വത്തിനെതിരേ സംഘടനയിലെ ഒരു വിഭാഗം ബദല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. മുടങ്ങിയ ശമ്പളം എപ്പോഴെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ സമരം തുടരുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. അതിനിടയില്‍ നടന്ന സിപിഎം സമ്മേളനവും ദേശീയ ഗെയിംസുമൊന്നും ഇവരുടെ ശ്രദ്ധയില്‍തന്നെ വന്നുപോലുമില്ല എന്നതാണു സ്ഥിതി. 
CPM, Conference, Kerala, IndiaVision-TV, TV New, Surya TV,  All TV channels celebrated CPM news, except three.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  CPM, Conference, Kerala, IndiaVision-TV, TV New, Surya TV,  All TV channels celebrated CPM news, except three.

Post a Comment