Follow KVARTHA on Google news Follow Us!
ad

ചരിത്രമെഴുതി മര്‍കസ് വാര്‍ഷികാഘോഷം

ജനങ്ങളുടെ ഒഴുക്കില്‍ വീര്‍പ്പുമുട്ടി മര്‍കസ് നഗരം നിന്നപ്പോള്‍ മര്‍കസ് വാര്‍ഷിക സമ്മേളനവേദി ചരിത്രത്തിലേക്കു കൂടി Markaz Conference, Kanthapuram A.P.Aboobaker Musliyar, Kerala, Sunni, Muslim.
മര്‍കസ് നഗര്‍: (www.kvartha.com 21.12.2014) ജനങ്ങളുടെ ഒഴുക്കില്‍ വീര്‍പ്പുമുട്ടി മര്‍കസ് നഗരം നിന്നപ്പോള്‍ മര്‍കസ് വാര്‍ഷിക സമ്മേളനവേദി ചരിത്രത്തിലേക്കു കൂടി നടന്നടുക്കുകയായിരുന്നു. ഞായറാഴ്ച  വൈകുന്നേരം അഞ്ചു മണിയോടെ വിദേശപ്രതിനിധികളടക്കമുള്ളവരാല്‍ നിറഞ്ഞ സമാപനസമ്മേളനവേദി കാണികളുടെ കണ്ണിനു കുളിര്‍മയായിത്തീര്‍ന്നപ്പോള്‍ ചരിത്രത്തില്‍ പുതിയൊരധ്യായത്തിന്റെ തുടക്കം കൂടിയായി ആ ധന്യമുഹൂര്‍ത്തം.

ആഗോള മുസ്ലിം സമ്മേളനത്തോടെയായിരുന്നു മര്‍കസ് വാര്‍ഷികത്തിന്റെ സമാപനം. പതിനെട്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതരാല്‍ ധന്യമായിത്തീര്‍ന്ന സമാപനസമ്മേളവേദി സമുദായത്തിന്റെ ആള്‍ബലത്തിന്റെ നേര്‍കാഴ്ച കൂടിയാവുകയായിരുന്നു. മര്‍കസ് സൃഷ്ടിച്ച അക്ഷരവിപ്ലവവും സുന്നി സംഘടനകളുടെ അജയ്യതയും മേളിച്ച സമാപന സമ്മേളനം മുസ്‌ലിം ലോകത്തിന്റെ പരിച്ഛേദമായിത്തീരുകയായിരുന്നു

മര്‍കസ് സമ്മേളനനഗരിയിലേക്ക് ഞായറാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ജനങ്ങളുടെ ഒഴുക്ക് വൈകുന്നേരമായതോടെ മഹാപ്രവാഹമായി മാറി. സമാപനസമ്മേളന പ്രസംഗങ്ങളില്‍ നിറഞ്ഞുനിന്നത് സമ്മേളനത്തിലെ അപൂര്‍വ്വതകള്‍ നല്‍കിയ അത്ഭുതമായിരുന്നു.

വൈകുന്നേരം അഞ്ച് മണിയോടെ സമാപന സമ്മേളനം ആരംഭിച്ചു. സമാപന സമ്മേളനത്തില്‍ 724 പേര്‍ക്ക് സനദ് നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം.എ. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മര്‍കസിന്റെ സാരഥിയും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി.

മുസ്‌ലിം മുന്നേറ്റത്തിനുള്ള പുതിയ ദിശ നിര്‍ണയിക്കുന്നതായിരുന്നു കാന്തപുരത്തിന്റെ പ്രസംഗം. ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനകാല സാഹചര്യം വിശദീകരിച്ച കാന്തപുരം മര്‍കസിന്റെ സഞ്ചാരപഥങ്ങള്‍ വരച്ചുകാട്ടി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

വേള്‍ഡ് മുസ്‌ലിം ലീഗ് ഉപദേഷ്ടാവ് ശൈഖ് ഹാശിം മുഹമ്മദ് അല്‍ മഹ്ദി (മക്ക), ഉസ്‌ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മുഫ്തി മുഹമ്മദ് യൂസുഫ് മുഹമ്മദ് സ്വാദിഖ്, ഒമാന്‍ ഫത്‌വ ബോര്‍ഡ് സെക്രട്ടറി ശൈഖ് അഫ്‌ലഹ് അല്‍ ഖലീലി, ജിദ്ദ അസീസിയ മേയര്‍ ശൈഖ് ഉസ്മാന്‍ ബിന്‍ യഹ്‌യ അല്‍ ശഹ്‌രി, സഊദി രാജകുടുംബത്തിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല അല്‍ ഉബൈദി അല്‍ ഖുസാലി, ബഗ്ദാദ് ഇമാം ശൈഖ് അനസ് മുഹമ്മദ് ഖലഫ്, സഊദി അഡ്മിനിസ്‌ട്രേഷന്‍ ജഡ്ജ് ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്ല അല്‍ ലുഹൈദാന്‍, മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അക്കാദമിക് അഫേഴ്‌സ് ഡയറക്ടര്‍ ഡോ. അഹമദ് ബസ്വരി ബിന്‍ ഇബ്‌റാഹിം, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, മര്‍കസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, മുന്‍ കേന്ദ്ര മന്ത്രി സി.എം. ഇബ്‌റാഹിം, കര്‍ണാടക സംസ്ഥാന എസ്.എസ്.എഫ്. വൈസ് പ്രസിഡന്റ് അബ്ദുര്‍ റശീദ് സഖാഫി കക്കിഞ്ച, റോസ്‌നാമ രാഷ്ട്രീയ സഹാറ ഗ്രൂപ്പ് എഡിറ്റര്‍ സയ്യിദ് ഫൈസല്‍ അലി ശിഹാബ്, മന്‍സൂര്‍ അലി ഹാജി ചെന്നൈ പ്രസംഗിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും ബി.പി. സിദ്ദീഖ് ഹാജി നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Markaz Conference, Kanthapuram A.P.Aboobaker Musliyar, Kerala, Sunni, Muslim, Markaz Conference ends.


Markaz Conference, Kanthapuram A.P.Aboobaker Musliyar, Kerala, Sunni, Muslim, Markaz Conference ends

Markaz Conference, Kanthapuram A.P.Aboobaker Musliyar, Kerala, Sunni, Muslim, Markaz Conference ends

Also read:
ഖാസി കേസ്: ഐ.ബി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ട്; 26 നു നേതാക്കളുടെ സംയുക്ത യോഗം
Keywords: Markaz Conference, Kanthapuram A.P.Aboobaker Musliyar, Kerala, Sunni, Muslim, Markaz Conference ends.

Post a Comment