Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ വീണ്ടും മാവോവാദി ആക്രമണം

പാലക്കാടും വയനാട്ടിലും മാവോവാദി ആക്രമണം. പ്രദേശവാസികളെ വിറപ്പിച്ചുകൊണ്ട് പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ attack, Kerala, Maoist, Office, palakkad, Police, Poster, Wayanad, Kerala
പാലക്കാട്: (www.kvartha.com 21.12.2014) പാലക്കാടും വയനാട്ടിലും മാവോവാദി ആക്രമണം. പ്രദേശവാസികളെ വിറപ്പിച്ചുകൊണ്ട് പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലുമാണ് മാവോവാദികള്‍ ആക്രമണം നടത്തിയത്. മുക്കാലിയിലെ വനംവകുപ്പിന്റെ സൈലന്റ് വാലി റേഞ്ച് ഓഫീസിനു രാവിലെ ഒന്നരയോടെ മാവോവാദി സംഘം ആക്രമണം നടത്തുകയായിരുന്നു. വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേര്‍ക്കയിരുന്നു ആക്രമണം.

സൈലന്റ് വാലി റേഞ്ച് ഓഫീസിലെത്തിയ പതിനഞ്ചോളം പേരടങ്ങുന്ന മാവോവാദി സംഘം ഓഫീസിന്റെ ജനാലച്ചില്ലുകള്‍ തകര്‍ത്ത് ഫയലുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടാതെ നാല് കമ്പ്യൂട്ടറുകളും ക്യാമറകളും ലെന്‍സുകളും മറ്റ് ഉപകരണങ്ങളും ആക്രമണത്തില്‍ നശിച്ചു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പും സംഘം കത്തിച്ചു. സായുധവിപ്ലവത്തിന് തയ്യാറാകുക, ആദിവാസികള്‍ പോരാട്ടത്തില്‍ അണിചേരുക എന്നിങ്ങനെ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും ഓഫീസിനു മുന്നില്‍ പതിച്ചു. ആയുധങ്ങള്‍ വെച്ചിരുന്ന മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിയുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ് മാവോ വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ട്, അഗളി പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി.

വെള്ളമുണ്ടയിലുണ്ടായ ആക്രമണത്തില്‍ ഓഫീസിലെ ജനാല ചില്ലുകളും ഓഫിസിനുള്ളിലെ കട്ടിലുകളും കത്തി നശിച്ചു. കാട്ടുതീയുടെ പോസ്റ്ററുകള്‍ ഇവിടെ നിന്നു കണ്ടെടുത്തു.
 attack, Kerala, Maoist, Office, palakkad, Police, Poster, Wayanad, Kerala


Also Read:
ഭക്ഷ്യസുരക്ഷാ നിയമം ആശങ്കകളില്ലാതെ നടപ്പിലാക്കും: മന്ത്രി അനൂപ് ജേക്കബ്
Keywords: attack, Kerala, Maoist, Office, palakkad, Police, Poster, Wayanad, Kerala

Post a Comment