Follow KVARTHA on Google news Follow Us!
ad

കൊച്ചി മെട്രോ: മൊബിലിറ്റി കാര്‍ഡ് ധാരണാപത്രം ഒപ്പ് വയ്ച്ചു

കൊച്ചി മെട്രൊ പദ്ധതിയില്‍ മൊബിലിറ്റി കാര്‍ഡ് ഏര്‍പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ കെ.എം.ആര്‍.എലും നാഷണല്‍ പേമെന്റ് Mobility Card, Memorandum of Understanding, Kochi Metro, NPCI, KMRL.
കൊച്ചി: (www.kvartha.com 22.12.2014) കൊച്ചി മെട്രൊ പദ്ധതിയില്‍ മൊബിലിറ്റി കാര്‍ഡ് ഏര്‍പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ കെ.എം.ആര്‍.എലും നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയും (എന്‍.പി.സി.ഐ) ഒപ്പു വയ്ച്ചു. മെട്രൊയിലും അനുബന്ധ ഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുന്നതിനും ഒപ്പം ക്രെഡിറ്റ് കാര്‍ഡ് പോലെ ഉപയോഗിക്കാന്‍ പറ്റിയതുമാണ് മൊബിലിറ്റി കാര്‍ഡ്. ഇന്ത്യയില്‍ ആദ്യമാണ് ഒരു മെട്രൊയില്‍ ഇത്തരം കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

കൊച്ചി മെട്രൊയുടെ ടിക്കറ്റ് നല്‍കുന്നതിനും പണം വാങ്ങുന്നതിനുമായി ലോകോത്തര നിലവാരമുള്ള ടിക്കറ്റിംഗ് ആന്‍ഡ് ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ സിസ്റ്റം (എ.എഫ്.സി.എസ്) നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍. അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് വളരെ ഫലപ്രദമാകും. മെട്രൊയുടെ ഭാഗമായി നിലവില്‍ വരുന്ന ഏകീകൃത നഗരഗതാഗത സംവിധാനത്തിനു പ്രത്യേകം കാര്‍ഡുകളും ഏര്‍പെടുത്തുന്നത് പരിഗണനയിലുണ്ട്.
Mobility Card, Memorandum of Understanding, Kochi Metro, NPCI, KMRL.

പണമിടപാടിനു കൂടി സൗകര്യമുള്ളതിനാല്‍ മൊബിലിറ്റി കാര്‍ഡ് ഏര്‍പെടുത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. ഇതിനുള്ള നടപടി എന്‍.പി.സി.ഐ. പൂര്‍ത്തിയാക്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ സഹകരണത്തോടെ വിവിധ ബാങ്കുകള്‍ ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ഏജന്‍സിയാണ് എന്‍.പി.സി.ഐ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Mobility Card, Memorandum of Understanding, Kochi Metro, NPCI, KMRL.