Follow KVARTHA on Google news Follow Us!
ad

ഇന്ത്യാവിഷനില്‍ ശമ്പളമില്ല; മന്ത്രി മുനീര്‍ വേറെ ചാനലില്‍ റിയാലിറ്റി ഷോയ്ക്ക് പദ്ധതി തയ്യാറാക്കി

സാമൂഹ്യനീതി മന്ത്രി എംകെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കെ Minister M.K. Muneer, Indiavision, Asianet, Channel Reality Show, Salary.
തിരുവനന്തപുരം: (www.kvartha.com 13.12.2014) സാമൂഹ്യനീതി മന്ത്രി എംകെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കെ മറ്റൊരു സ്വകാര്യ ചാനലില്‍ ഏഴുകോടി മുടക്കി റിയാലിറ്റി ഷോ തുടങ്ങാനുള്ള നിര്‍ദേശവുമായി മന്ത്രി മാസങ്ങളായി മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നു. എന്നാല്‍ അതിന് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാം ഉടക്കിട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ മികച്ച അങ്കണവാഡി ടീച്ചറെ തെരഞ്ഞെടുക്കാനാണ് 'അങ്കണത്തൈമാവ്' എന്നു പേരിട്ടിരിക്കുന്ന റിയാലിറ്റി ഷോ നടത്താന്‍ ഒരുങ്ങുന്നത്. ഏഷ്യാനെറ്റിലോ ദൂരദര്‍ശനിലോ ഇത് നടത്താം എന്നാണ് സാമൂഹ്യനീതി വകുപ്പിനു വേണ്ടി മന്ത്രിയുടെ നിര്‍ദേശപ്രകാരം സി ഡിറ്റ് തയ്യാറാക്കി നല്‍കിയ പ്രോജക്റ്റ് റിപോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ ചാനല്‍ എന്ന നിലയില്‍ ദൂരദര്‍ശന്റെ പേരുകൂടി ഉള്‍പെടുത്തിയെന്നുമാത്രം. ഏഷ്യാനെറ്റ് തന്നെയാണ് ഉന്നം.

വന്‍തോതില്‍ സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിക്കാനും റിയാലിറ്റി ഷോയ്ക്കുവേണ്ടി അങ്കണവാഡി ടീച്ചര്‍മാര്‍ക്ക് സംസ്ഥാനത്ത് പലയിടത്തും പരിശീലന ക്യാമ്പുകള്‍ നടക്കാനുമുള്‍പെടെ പ്രോജക്റ്റ് റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കാവുന്ന വിധത്തില്‍ ഒരുക്കങ്ങള്‍ക്ക് തയ്യാറായിരുന്നു. അതനുസരിച്ച് നീക്കങ്ങള്‍ നടത്തിയെങ്കിലും അഡീഷണല്‍ ചീഫ് സെക്രട്ടറി ഇടപെട്ടു തടഞ്ഞു. പിന്നീട് കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കാന്‍ നീക്കം നടത്തി. അതും വിജയിച്ചില്ല. പക്ഷേ. ഇപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ല.അതേസമയം, കനത്ത നഷ്ടത്തിലായിരിക്കുകയും പണം മുടക്കാന്‍ ആളില്ലാത്തതുമൂലം നാലുമാസമായി ശമ്പളം മുടങ്ങുകയും ചെയ്ത ഇന്ത്യാവിഷന്‍ ചാനലില്‍ ഈ ഷോ തുടങ്ങുന്നതിനേക്കുറിച്ച് ചെയര്‍മാന്‍ കൂടിയായ മുനീര്‍ ഒരു ഘട്ടത്തിലും നിര്‍ദേശം വച്ചിട്ടില്ലെന്നാണു വിവരം. ഏതായാലും പ്രോജക്ട് റിപോര്‍ട്ടില്‍ ഇന്ത്യാവിഷന്റെ പേരില്ല. ഇന്ത്യാവിഷനില്‍ ഇത് നടത്തിയാല്‍ ചാനലിന്റെ പ്രതിസന്ധി താല്‍ക്കാലികമായെങ്കിലും മാറും. പിന്നെന്തുകൊണ്ടാണ് അതിനു ശ്രമിക്കാത്തതെന്നത് ദുരൂഹമാണ്.

അതിനിടെ, ഇന്ത്യാവിഷനിലെ ശമ്പളപ്രശ്‌നത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന ചര്‍ച്ച പൊളിഞ്ഞതോടെ മുനീറിന്റെ വീട്ടിലേക്ക് ജീവനക്കാര്‍ ജനുവരി ആദ്യം മാര്‍ച്ച് നടത്താനൊരുങ്ങുകയാണ്. ഡിസംബര്‍ 31നു മുമ്പ് ശമ്പള കുടിശിക തീര്‍ത്തില്ലെങ്കില്‍ മാര്‍ച്ച് നടത്തുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ പട്ടിണി കിടന്ന് ചാനല്‍ മുതലാളിയുടെ പ്രതിഛായ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് യൂണിയന്‍ തുറന്നടിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ സാങ്കേതികമായി മാത്രം ചെയര്‍മാനാണെന്ന വാദമാണ് മുനീറിന്റേത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Minister M.K. Muneer, Indiavision, Asianet, Channel Reality Show, Salary.

Keywords: Minister M.K. Muneer, Indiavision, Asianet, Channel Reality Show, Salary.

Post a Comment