Follow KVARTHA on Google news Follow Us!
ad

ലുലുമാളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിച്ചു; 'ഷോപ് ആന്‍ഡ് വിന്‍' മെഗാ ബംബര്‍ സമ്മാനം ഫിയറ്റ് അവെന്‍ച്ച്യൂറ

ലുലു മാളില്‍ 21 ദിവസം നീണ്ടുനില്‍ക്കുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം അഭിനേതാക്കളായ Kochi, Business, Christmas, Programme, Inauguration, Actor, Kunjacko Boban, Indrajith, Lulu Mall
കൊച്ചി: (www.kvartha.com 22.12.2014) ലുലു മാളില്‍ 21 ദിവസം നീണ്ടുനില്‍ക്കുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം അഭിനേതാക്കളായ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ചേര്‍ന്നു നിര്‍വഹിച്ചു. ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു സെലിബ്രേറ്റ് ഡയറക്ടര്‍ അമീന്‍ സേട്ട്, ലുലുമാള്‍ അസിസ്റ്റന്റ് മാനേജര്‍ കെ.കെ ഷെരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ- ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു.

ലുലുമാളിന്റെ സാന്താക്ലോസിനൊപ്പം ചേര്‍ന്ന് കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഭീമാകാരമായ കേക്ക് മുറിച്ചാണ് ഉദ്ഘാടനം ചെയ്തത്. മാളിലെ എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും എല്ലാ ഉപഭോക്താക്കള്‍ക്കുമായി അനേകം ഓഫറുകള്‍ ലഭ്യമാക്കിയിരിക്കുന്നതിനു പുറമെ ക്രിസ്മസിന്റെ മഹിമയ്ക്കിണങ്ങുന്ന വിധത്തില്‍ മാള്‍ പൂര്‍ണമായും അലങ്കരിച്ചിട്ടുണ്ട്. 'സ്വര്‍ഗത്തില്‍ നിന്നുള്ള സാന്തായും റെയിന്‍ഡിയറുകളും' എന്ന ഭീമാകാരമായ ത്രിമാനരൂപം മാളില്‍ സ്ഥാപിച്ചിട്ടുണ്ട്.

സാന്തായെയും സാന്തായുടെ പ്രിയപ്പെട്ട വാഹനത്തെയും ചിത്രീകരിക്കുന്ന ഈ കലാസൃഷ്ടിയാണ് മാളിനകത്തെ അലങ്കാരങ്ങളില്‍ മുഖ്യം. മോഹനമായ മഞ്ഞുപാളികളും പച്ചയും നീലയും നിറങ്ങളിലുളള അനേകം മുന്തിരിവള്ളികളും സാധാരണ വലിപ്പമുള്ള കൊട്ടാരവും സാന്താ നിലയവും സംഗീതമാലപിക്കുന്ന ഹിമക്കരടികളുടെ ത്രിമാന മാതൃകകളും ഏയ്ഞ്ചല്‍ ഫോട്ടോ ബൂത്തും സജ്ജമാക്കിയിട്ടുണ്ട്.

സാന്താ നിലയത്തില്‍ സാന്തായുമൊത്ത് ഫോട്ടോ എടുക്കുവാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. മാളിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങുന്ന ഒരുമഞ്ഞു മനുഷ്യനൊപ്പവും ഫോട്ടോ എടുക്കാവുന്നതാണ്. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ പരാമര്‍ശിച്ചിരിക്കുന്ന ചാര്‍ലി ചാപ്ലിനും സന്ദര്‍ശകരെ കാത്ത് മാളിലുണ്ട്. 'പ്ലേറ്റ്‌സ്പിന്നിംഗ്', 'ഡയബോളോ', 'കണ്ടോര്‍ഷന്‍' തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധമായ പ്രകടനങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.

ആഘോഷാവസരങ്ങളിലെല്ലാം ഉപഭോക്താക്കള്‍ക്ക് തികച്ചും വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുന്ന ലുലുമാളിന്റെ പാരമ്പര്യം ഇവിടെ പിന്തുടരുകയാണ്. കരോള്‍ മത്സരങ്ങള്‍, കൊച്ചിമാരിയറ്റിലെ ഷെഫ് നേതൃത്വം നല്‍കുന്ന കേക്ക് നിര്‍മാണ ശില്‍പശാല, ക്രിസ്മസ് ട്രീ അലങ്കാര മത്സരം തുടങ്ങിയവയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കാം.

പുതുവല്‍സര രാത്രിയില്‍ ആഘോഷങ്ങളുടെ രാവൊരുക്കി ലുലുമാളില്‍ 'വര്‍ണമഴയും' ആഘോഷങ്ങളും അരങ്ങേറും. ക്രിസ്മസ് കാലത്ത് എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലുലുമാള്‍ 'ഷോപ് ആന്‍ഡ് വിന്‍' മത്സരം നടത്തുന്നുണ്ട്. 'ഷോപ് ആന്‍ഡ് വിന്‍'- ന്റെ നറുക്കെടുപ്പ് ജനുവരി നാല് വരെതുടരും. ഏതെങ്കിലുമൊരു ഔട്ട്‌ലെറ്റിലോ പല ഔട്ട്‌ലെറ്റുകളിലായോ 5,000 രൂപയ്ക്കു മേല്‍ചിലവഴിക്കുന്ന ആര്‍ക്കും മെഗാ ബംമ്പര്‍ സമ്മാനമായ ഫിയറ്റ് അവെഞ്ചുറ, ബംമ്പര്‍ സമ്മാനങ്ങളായ മഹീന്ദ്ര റോഡിയോയു ഇസഡ് ഒ, മഹിന്ദ്ര സെന്റുറോ റോക്സ്റ്റാര്‍, കോലാലമ്പൂരിലേക്ക് സകുടുംബയാത്ര തുടങ്ങിയവയും ആകര്‍ഷകമായ സ്മാര്‍ട്ട് ഫോണുകളും ലഭിക്കുന്നതിനും അവസരമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kochi, Business, Christmas, Programme, Inauguration, Actor, Kunjacko Boban, Indrajith, Lulu Mall. 

Post a Comment