Follow KVARTHA on Google news Follow Us!
ad

പിതാവ് 80,000 രൂപയ്ക്ക് വിറ്റ കുട്ടിയെ കണ്ടെത്തി

അട്ടപ്പാടിയിലെ കോട്ടത്തറയില്‍ പിതാവ് 80,000 രൂപയ്ക്ക് വിറ്റ കുട്ടിയെ കണ്ടെത്തി. തന്റെ അറിവില്ലാതെ palakkad, Complaint, Police, Mother, Kerala,
പാലക്കാട്: (www.kvartha.com 29.11.2014) അട്ടപ്പാടിയിലെ കോട്ടത്തറയില്‍ പിതാവ് 80,000 രൂപയ്ക്ക് വിറ്റ കുട്ടിയെ കണ്ടെത്തി. തന്റെ അറിവില്ലാതെ എണ്‍പതിനായിരം രൂപയ്ക്ക് ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് രണ്ടര വയസ്് പ്രായമുള്ള മകനെ തൃപ്പൂണിത്തുറ സ്വദേശി പ്രദീപിന് കൈമാറിയെന്ന് കാണിച്ച് മാതാവ് വണ്ണാന്തറ സ്വദേശി തുളസി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയെ തുടര്‍ന്ന് കുട്ടിയുടെ പിതാവ്  ആലത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍, സുഹൃത്ത് ജോണ്‍ എന്നിവരെ ഷോളയൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് തൃപ്പൂണിത്തുറയില്‍ നിന്നും  പോലീസിന് കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. പിന്നീട് പാലക്കാട്ടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറിയ  കുട്ടിയെ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മാതാവ്  തുളസിയെ ഏല്‍പിച്ചു.
 Father arrested for 'selling' child, Palakkad,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട് വാര്‍ത്ത ഇനി ന്യൂസ്ഹണ്ടിലും വായിക്കാം
Keywords: Father arrested for 'selling' child, Palakkad, Complaint, Police, Mother, Kerala.

إرسال تعليق