Follow KVARTHA on Google news Follow Us!
ad

വിന്‍ഡീസിനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ; 400 കോടി നഷ്ട പരിഹാരം ചോദിക്കും

ടീമിലുണ്ടായ പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ച് മടങ്ങിയ വെസ്റ്റിന്‍ഡീസിനെതിരെ West Indies, Cricket, Sports, India, Sri Lanka, West Indies Pullout Costs BCCI Rs 400 Crore; WICB May be
മുംബൈ: (www.kvartha.com 19.10.2014) ടീമിലുണ്ടായ പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ച് മടങ്ങിയ വെസ്റ്റിന്‍ഡീസിനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പരമ്പര ഉപേക്ഷിച്ചത് മൂലം ബി.സി.സി.ഐക്ക് ഉണ്ടായ 400 കോടി രൂപയുടെ നഷ്ടത്തിന് വിന്‍ഡീസില്‍ നിന്നും നഷ്ടപരിഹാരം ചോദിക്കാനാണ് തീരുമാനം.

ഇതോടൊപ്പം വിന്‍ഡീസുമായി അഞ്ച് വര്‍ഷത്തേക്ക് ക്രിക്കറ്റ് ബന്ധം വിച്ഛേദിക്കാനും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. കൊച്ചിയിലെ ആദ്യ ഏകദിന മത്സരം മുതല്‍ ഉടക്കി നിന്ന വിന്‍ഡീസ് ടീം നാലാം മത്സരത്തിന് ശേഷമാണ് പരമ്പരയില്‍ നിന്നും പിന്മാറി നാട്ടിലേക്ക് മടങ്ങിയത്. ഒരു ഏകദിനവും ഒരു ട്വന്റി 20 യും മൂന്ന് ടെസ്റ്റ് മത്സരങ്ങളും ശേഷിക്കവെയായിരുന്നു ഇത്.

കളിക്കാരും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് പരമ്പര ഉപേക്ഷിച്ചത്. അതേസമയം വിന്‍ഡീസിന് പകരം ശ്രീലങ്ക നവംബറില്‍ ഇന്ത്യയില്‍ പര്യടനത്തിനായെത്തും. ബി.സി.സി.ഐയുടെ ക്ഷണം സ്വീകരിച്ചാണിത്. അഞ്ച് ഏകദിനങ്ങളായിരിക്കും പരമ്പരയിലുണ്ടാവുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


West Indies, Cricket, Sports, India, Sri Lanka, West Indies Pullout Costs BCCI Rs 400 Crore; WICB May be Asked to Pay Damages

Keywords: West Indies, Cricket, Sports, India, Sri Lanka, West Indies Pullout Costs BCCI Rs 400 Crore; WICB May be Asked to Pay Damages. 

Post a Comment