Follow KVARTHA on Google news Follow Us!
ad

വിക്ഷേപിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ നാസയുടെ റോക്കറ്റ് പൊട്ടിത്തെറിച്ചു

രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് അവശ്യ സാധനങ്ങളുമായി പുറപ്പെട്ട റോക്കറ്റ് വിക്ഷേപിച്ച് Criticism, Increased, World,
വിര്‍ജീനിയ: (www.kvartha.com 29.10.2014) രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് അവശ്യ സാധനങ്ങളുമായി പുറപ്പെട്ട റോക്കറ്റ് വിക്ഷേപിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ചു. ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പറേഷന്റെ ആന്റാരസ് റോക്കറ്റാണ് വിക്ഷേപിച്ച് ആറു സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണത്തിനും മറ്റും സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുള്ള നാസയുടെ തീരുമാനം ഇതോടെ വിമര്‍ശനത്തിനിടയാക്കിയിരിക്കയാണ്.

വല്ലോപ്‌സ് ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്നും  വിക്ഷേപിച്ച  റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. 5,055 പൗണ്ട് ഭാരമുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങളും മറ്റ് സാധന സാമഗ്രികളുമായി ചൊവ്വാഴ്ച വൈകുന്നേരം 6.22 നാണ് റോക്കറ്റ് പറന്നുയര്‍ന്നത്. കൗണ്ട് ഡൗണ്‍ സമയത്ത് യാതൊരു പ്രശ്‌നവും ഇല്ലാതിരുന്ന റോക്കറ്റ് വിക്ഷേപണത്തിന് ശേഷം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഓര്‍ബിറ്റല്‍ സയന്‍സ് ഗ്രൂപ്പിന്റെ വക്താവ് അറിയിച്ചു.

ചെലവ് ചുരുക്കി പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളെത്തിക്കാന്‍ നാസ ഓര്‍ബിറ്റല്‍ സയന്‍സ് കോര്‍പറേഷനെ ദൗത്യം ഏല്‍പിച്ചത്. കോടിക്കണക്കിന് തുകയാണ് ബഹിരാകാശ യാത്രയ്ക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് നാസ നല്‍കുന്നത്. ഓര്‍ബിറ്റല്‍ സയന്‍സസ്, സ്‌പെയ്‌സ് എക്‌സ് തുടങ്ങിയ കമ്പനികള്‍ നാസയില്‍ നിന്നും പണം വാങ്ങുന്ന ഏജന്‍സികളാണ്.  2017ല്‍ യുഎസ് ബഹിരാകാശയാത്രികരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ സ്‌പെയ്‌സ് എക്‌സും ബോയിങ്ങും തുടങ്ങിയിട്ടുണ്ട്.

അതേസമയം, രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ താമസക്കാര്‍ക്കു അടിയന്തരമായി വേണ്ട സാധനങ്ങള്‍ ഒന്നും റോക്കറ്റിലില്ലായിരുന്നെന്ന് നാസ വക്താവ് റോബ് നവിയസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഓര്‍ബിറ്റല്‍ അധികതര്‍ അറിയിച്ചു.
Unmanned NASA-contracted rocket explodes over eastern Virginia, Criticism,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തൃക്കരിപ്പൂര്‍ ഇന്ത്യയിലെ ആദ്യത്തെ സൗജന്യ വൈഫൈ പഞ്ചായത്ത്
Keywords: Unmanned NASA-contracted rocket explodes over eastern Virginia, Criticism, Increased, World.

Post a Comment