Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ബി ജെ പിയുടെ ശ്രമം; ഹരിയാനയില്‍ നിയമസഭാ കക്ഷിയോഗം ചേരും

മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് Mumbai, Chief Minister, Conference, Prime Minister, Narendra Modi, Election, National,
മുംബൈ: (www.kvartha.com 20.10.2014) മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മികച്ച ഭൂരിപക്ഷം. ബി ജെ പിയും ശിവസേനയും തമ്മില്‍ കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന സഖ്യം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ശിവസേനയുടെ പിന്തുണ ഇല്ലാതെ മത്സരിച്ച ബി ജെ പിക്ക് മികച്ച വിജയമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്.

മഹാരാഷ്ട്രയില്‍ കേവലഭൂരിപക്ഷത്തിന് 22 സീറ്റുകളുടെ കുറവാണ് ബിജെപിക്കുള്ളത്. അതുകൊണ്ടുതന്നെ ശിവസേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ രീപീകരിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.   ഇതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്ങ് ,ജെ.പി നദ്ദ എന്നിവര്‍ മുംബൈയിലെത്തും.കേന്ദ്രനിരീക്ഷകരായാണ്  മഹാരാഷ്ട്രയില്‍ നേതാക്കളെ ചുമതലപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിങ്കളാഴ്ച തെരഞ്ഞെടുക്കും.

ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള കാര്യങ്ങളില്‍ രാജ് നാഥ് സിങ്ങ് എംഎല്‍എമാരുമായും ചര്‍ച്ച നടത്തും.ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിന്റെ ചുമതലയും രാജ് നാഥ് സിങ്ങിനാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നവിസാണ് നിയമസഭാ കക്ഷി നേതൃ സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളത്. നാല്‍പത്തിനാല് കാരനായ ഫട്‌നവിസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ദേശീയ അധ്യക്ഷന്‍ അമിത്ഷാ യ്ക്കും പ്രിയങ്കരനാണ്.

എന്‍ സി പിയുമായി സഖ്യമുണ്ടാക്കാന്‍ ബി ജെ പിക്ക് താല്‍പര്യമില്ലാത്ത സ്ഥിതിക്ക് ശിവസേനയുമായി സഖ്യമുണ്ടാക്കാനാണ് ബി ജെ പിയുടെ ശ്രമം. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി അടക്കമുള്ളവരും എന്‍ സി പിയോട് സഖ്യം ചേരുന്നതിനെ വിലക്കിയിരിക്കയാണ്.

ശിവസേനയോട് വിരോധമില്ലെന്ന് ബിജെപി നേതാക്കള്‍ വോട്ടെടുപ്പു ഫലം അറിവായപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം  സഖ്യം സംബന്ധിച്ച് മുന്‍കൈയെടുക്കില്ലെന്ന നിലപാടിലാണ് ശിവസേന. എന്നാല്‍ ചില നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ സഖ്യത്തിന് തയ്യാറാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.

ഉപമുഖ്യമന്ത്രി സ്ഥാനം, രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ശിവസേന മുന്നോട്ടു വെയ്ക്കുമെന്നാണ് സൂചന. ഇക്കാര്യങ്ങളില്‍ ബിജെപിയുടെ പ്രതികരണം അനുസരിച്ചായിരിക്കും സഖ്യരൂപീകരണം. ആര്‍എസ്എസ് നിര്‍ദേശം എന്‍സിപിയുമായുള്ള സഖ്യത്തിന് എതിരാണെങ്കിലും ശിവസേന ഉപാധികള്‍ കടുപിച്ചാല്‍ ബിജെപി ആര്‍എസ്എസിനെ കൂടി വിശ്വാസത്തിലെടുത്ത് എന്‍സിപിയുമായി ഒരു ധാരണയില്‍ എത്താനുനുള്ള സാധ്യതയും കാണുന്നുണ്ട്. ഓം മാഥുര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചനയും ഇതാണ്

സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായമായ മറാത്ത വിഭാഗത്തിന് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചാല്‍ മുംബൈയില്‍ നിന്നുമുള്ള നേതാവ് വിനോദ് താവഡെക്ക്  നറുക്ക് വീഴാനുള്ള സാധ്യതയാണ് കാണഉന്നത് .പങ്കജ മുണ്ടെ,ഏക്‌നാഥ് ഖാഡ്‌സെ എന്നിവരാണ് മറ്റ് പ്രമുഖര്‍.

അതേസമയം ഹരിയാനയില്‍ ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടിയ ബിജെപി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നിയമസഭാകക്ഷിയോഗം തിങ്കളാഴ്ച ചേരും. ഹരിയാനയില്‍ വെങ്കയ്യ നായിഡുവിനെയാണ് കേന്ദ്ര നിരീക്ഷകനായി  ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത് . സഖ്യസാധ്യതകള്‍ തുറന്നാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചാണ് ബി ജെ പി ഹരിയാനയില്‍ ആധിപത്യം സ്ഥാപിക്കുന്നത്.

Post hung verdict, BJP, Shiv Sena explore tie-up in Maharashtra,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നീലേശ്വരം കണിച്ചിറയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം

Keywords: Post hung verdict, BJP, Shiv Sena explore tie-up in Maharashtra, Mumbai, Chief Minister, Conference, Prime Minister, Narendra Modi, Election, National.

Post a Comment