Follow KVARTHA on Google news Follow Us!
ad

ജയലളിതയ്ക്ക് ജാമ്യം; ശ്രീവല്ലഭസ്വാമിക്ക് പന്തീരായിരം പഴനിവേദ്യം വഴിപാട്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായിരുന്ന ജയലളിതയ്ക്ക് ജാമ്യം ലഭിച്ചതിന് Supreme Court of India, Temple, Jayalalitha, Minister, Family, Kerala,
തിരുവല്ല: (www.kvartha.com 30.10.2014) തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായിരുന്ന ജയലളിതയ്ക്ക് ജാമ്യം ലഭിച്ചതിന് ശ്രീവല്ലഭസ്വാമിക്ക് പന്തീരായിരം പഴനിവേദ്യം വഴിപാടായി നല്‍കി. തമിഴ്‌നാട് മന്ത്രിസഭാഗമായ ശിങ്കാരിവേലനാണ് വഴിപാട് നല്‍കിയത്. ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം നല്‍കിയാല്‍ ശ്രീവല്ലഭസ്വാമിക്ക് പഴനിവേദ്യം നല്‍കുമെന്ന് ശിങ്കാരിവേലന്‍ നേര്‍ച്ച നേര്‍ന്നിരുന്നു.

ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് അമ്മയ്ക്ക് ജാമ്യം ലഭിച്ചതെന്ന് ശിങ്കാരവേലന്‍ വിശ്വസിക്കുന്നു. ജാമ്യം ലഭിച്ചതോടെ  ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വഴിപാട് നടത്താനായി  മന്ത്രിയും കുടുംബവും ബുധനാഴ്ച തന്നെ  തിരുവല്ലയില്‍ എത്തി. വ്യാഴാഴ്ച രാവിലെ 6.30 മണിയോടെയാണ്  പന്തീരായിരം പഴനിവേദ്യ വഴിപാട് ഭഗവാന് നല്‍കിയത്.  വഴിപാടിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് മതില്‍ഭാഗം ഇടക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയാണ്.

സാധാരണ  ഉത്സവത്തിന് മുന്നോടിയായാണ് ശ്രീവല്ലഭസ്വാമിക്ക് ഇഷ്ടവഴിപാടായി കരുതപ്പെടുന്ന പന്തീരായിരം പഴം നിവേദ്യം  ഭക്തര്‍ സമര്‍പിക്കാറുള്ളത്.

Supreme Court of India, Temple, Jayalalitha, Minister,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Supreme Court of India, Temple, Jayalalitha, Minister, Family, Kerala.

Post a Comment