Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി ജെ പിക്ക് സുപ്രീംകോടതിയുടെ അനുമതി

ഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിക്ക് സുപ്രീംകോടതിയുടെ അനുമതി. Election, Resignation, BJP, President, National,
ഡെല്‍ഹി: (www.kvartha.com 30.10.2014) ഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിക്ക് സുപ്രീംകോടതിയുടെ അനുമതി. ന്യുനപക്ഷ സര്‍ക്കാര്‍ ഭരിച്ചാലും കുഴപ്പമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന മന്ത്രിസഭകള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. ഡെല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ് ജംഗിന്റെ ശുപാര്‍ശ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഹരജിയില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 11 ലേക്ക് മറ്റി.

കന്നി തെരഞ്ഞെടുപ്പില്‍ തന്നെ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ ഭരണം ആരംഭിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ രാജി വെക്കുകയായിരുന്നു. തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന ഡെല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തി.

നേരത്തെ ഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ ക്ഷണിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. ഡെല്‍ഹിയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. നിയമസഭ തെരഞ്ഞെടുപ്പില്‍ 31 സീറ്റ് ലഭിച്ച ബിജെപിക്ക് എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു എംഎല്‍എമാര്‍ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ അംഗബലം 28 ആയി കുറയുകയായിരുന്നു.

അതുകൊണ്ടുതന്നെ  ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണം എളുപ്പമല്ല.  സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ആം ആദ്മി എതിര്‍ത്തിരുന്നു. മറ്റു പാര്‍ട്ടികളില്‍നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുത്താല്‍ അത് ബി ജെ പിക്ക് ദോഷം ചെയ്യും. അതിനാല്‍ പുതിയ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതായി വരും.

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ടെങ്കിലും ഡെല്‍ഹി തെരഞ്ഞെടുപ്പിനെ ലഘുവായി കാണാനാകില്ല എന്ന നിലപാടിലാണ് ബി.ജെ.പി. അതിനിടെ ഡെല്‍ഹി നിയമസഭ പിരിച്ചു വിട്ട ഗവര്‍ണറുടെ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബി ജെ പിക്ക് അനുകൂലമായി കോടതിയുടെ നിരീക്ഷണം.

Delhi govt formation: SC supports LG's 'positive' efforts, adjourns hearing to

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Delhi govt formation: SC supports LG's 'positive' efforts, adjourns hearing to Nov 11, Election, Resignation, BJP, President, National.

Post a Comment