Follow KVARTHA on Google news Follow Us!
ad

മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ചോരക്കുഞ്ഞ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ചോരക്കുഞ്ഞ് മരിച്ച നിലയില്‍. 40 ദിവസം പ്രായമുള്ള മുDaughter, Parents, Allegation, Police, pariyaram, Medical College, Family, Report, Kerala,
ചക്കരക്കല്‍: (www.kvartha.com 20.10.2014) മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ചോരക്കുഞ്ഞ് മരിച്ച നിലയില്‍. 40 ദിവസം പ്രായമുള്ള മുള്ളന്‍മൊട്ട മുംതാസ് മഹലിലെ ഷാസ് - ഷക്കീല ദമ്പതികളുടെ മകള്‍ ഷാഫിയയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഞായറാഴ്ച രാവിലെ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ കുഞ്ഞിന്റെ മൂക്കില്‍ നിന്നും ചോര വരുന്നതു ശ്രദ്ധയില്‍ പെട്ട് നോക്കിയപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നതെന്ന് മാതാപിതാക്കള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.  ചെന്നൈയില്‍ ബേക്കറി തൊഴിലാളിയായ ഷാസ് രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഷാസിന്റെ  ഭാര്യയും മാതാവും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ചെന്നൈയില്‍ കുടുംബസമേതം താമസിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാസ് നാട്ടിലെത്തിയത്.

ഒരുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. അതേസമയം കുട്ടി മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൃതദേഹം ഖബറടക്കാനുള്ള ബന്ധുക്കളുടെ തീരുമാനത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം ഖബറടക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

പോലീസ് കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന്  പോലീസ് വ്യക്തമാക്കി.
 Daughter, Parents, Allegation, Police, pariyaram, Medical College, Family, Report,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Daughter, Parents, Allegation, Police, pariyaram, Medical College, Family, Report, Kerala.

Post a Comment