Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശിവസേനയില്‍ നിന്നുതന്നെ: സഞ്ജയ് റാവത്ത്

മുംബൈ: (www.kvartha.com 18.09.2014) സഖ്യകക്ഷിയായ ബിജെപിയുമായുള്ള ബന്ധം ശക്തിയേറിയതാണെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശിവസേനയില്‍ നിന്നുതന്നെയാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. BJP, Shiv Sena, Udhav Thackeray, Sanjay Raut, Maharashtra, Assembly Poll,
മുംബൈ: (www.kvartha.com 18.09.2014) സഖ്യകക്ഷിയായ ബിജെപിയുമായുള്ള ബന്ധം ശക്തിയേറിയതാണെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശിവസേനയില്‍ നിന്നുതന്നെയാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ 135 സീറ്റുകളാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ശിവസേന തള്ളിയതോടെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം മുംബൈയിലെത്തി നേതാക്കളുമായി ചര്‍ച്ചനടത്തിയിരുന്നു.

ഇരു പാര്‍ട്ടിക്കുമിടയില്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. ഒരു സഖ്യമുണ്ടാകുമ്പോള്‍ ഇത്തരം സംസാരങ്ങളും ചര്‍ച്ചകളും സാധാരണമാണ്. ഒരു ദേശീയ പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. അവരുടെ പ്രവര്‍ത്തകര്‍ അത് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ മഹാരാഷ്ട്രയില്‍ ശിവസേനയാകും കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കുക റാവത്ത് പറഞ്ഞു.
BJP, Shiv Sena, Udhav Thackeray, Sanjay Raut, Maharashtra, Assembly Poll,
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശിവസേനയില്‍ നിന്നാകുമെന്നതിന് യാതൊരു തര്‍ക്കവുമില്ല. ഉദ്ദവ് താക്കറേയ്ക്ക് ഏത് സീറ്റില്‍ നിന്ന് വേണമെങ്കിലും മല്‍സരിക്കാം. ഏത് സീറ്റും അദ്ദേഹത്തിന് സുരക്ഷിതമാണ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

SUMMARY:
Mumbai: After the Bharatiya Janata Party's climbdown on its demand for fighting 135 seats in the Maharashtra elections, Shiv Sena leader Sanjay Raut has said that ties between both the parties are strong. However, speaking to CNN-IBN, he added that the Maharashtra Chief Ministerial candidate will be from the Shiv Sena.

Keywords: BJP, Shiv Sena, Udhav Thackeray, Sanjay Raut, Maharashtra, Assembly Poll,

Post a Comment