Follow KVARTHA on Google news Follow Us!
ad

കോളജുകളില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പ്രധാന വിഷയമാക്കില്ലെന്ന് ജയലളിത

തമിഴ്‌നാട്ടില്‍ കോളജുകളില്‍ ഹിന്ദി പ്രധാന വിഷയമാക്കില്ലെന്ന് ജയലളിത. Students, Education, Politics, National,
കോയമ്പത്തൂര്‍: (www.kvartha.com 18.09.2014)തമിഴ്‌നാട്ടില്‍ കോളജുകളില്‍ ഹിന്ദി പ്രധാന വിഷയമാക്കില്ലെന്ന് ജയലളിത. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിനോടൊപ്പം ഹിന്ദിയും പ്രധാന വിഷയമാക്കണമെന്ന് യുജിസി നിര്‍ദ്ദേശിച്ചിരുന്നു. ഔദ്യോഗിക ഭാഷാ നിയമപ്രകാരം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ നിയമം അടിച്ചേല്‍പിക്കരുതെന്നും അത്തരം സംസ്ഥാനങ്ങളുമായി കേന്ദ്രം ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തണമെന്നും ജയലളിത ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ ഡിഎംകെ, പിഎംകെ, എംഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും യുജിസിയുടെ പുതിയ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണിതെന്നും അത് പിന്‍വലിക്കണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇംഗ്ലീഷിനൊപ്പം ഹിന്ദിയും പ്രഥമ ഭാഷയായി പഠിപ്പിക്കണമെന്നാണ് യുജിസിയുടെ  സര്‍ക്കുലറില്‍ പറയുന്നത്.

 Tamil Nadu CM Jayalalitha opposes UGC's Hindi circular, says it's illegal, Students, Education,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Tamil Nadu CM Jayalalitha opposes UGC's Hindi circular, says it's illegal, Students, Education, Politics, National.

Post a Comment