Follow KVARTHA on Google news Follow Us!
ad

ആദിവാസികളുടെ നില്‍പ് സമരം മുതലെടുക്കാന്‍ ശ്രമിച്ചു, സുധീരനു തിരിച്ചടി

സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ നടത്തിവരുന്ന നില്‍പ് സമരത്തില്‍ VM Sudheeran, Strike, Protest, Secretariat, Setback to VM Sudheeran on tribal agitation in front of the secretariat.
തിരുവനന്തപുരം: (www.kvartha.com 18.09.2014) സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ നടത്തിവരുന്ന നില്‍പ് സമരത്തില്‍ ഇടപെട്ട് രാഷ്ട്രീയ നേട്ടമുാക്കാനുള്ള കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ശ്രമം പൊളിഞ്ഞു. മുഖ്യമന്ത്രിയുമായി കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആദിവാസികളുടെ പ്രധാന ആവശ്യമായ ആദിവാസി പഞ്ചായത്ത് രൂപീകരണം സംബന്ധിച്ച് മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ്ഗ ക്ഷേമ സെക്രട്ടറി സുബ്രതോ ബിശ്വാസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിക്കാട്ടി ഗോത്രമഹാസഭ സമരത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ചതോടെയാണിത്.

ബിശ്വാസിന്റെ റിപ്പോര്‍ട്ട് ഒരു മാസത്തിനകമാണു സര്‍ക്കാരിനു നല്‍കുക. അതിനു ശേഷം സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ എന്ന് ഗോത്രമഹാ സഭ സുധീരനെ അറിയിച്ചതായാണു വിവരം. എന്നാല്‍ സുധീരന്റെ ഇടപെടലിനെത്തുടര്‍ന്ന് ആദിവാസിക സമരത്തിനാധാരമായ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചെന്നും സമരം പിന്‍വലിക്കുമെന്നും പരക്കേ പ്രചരണമുണ്ടായി. ചില ടിവി ചാനലുകളും പത്രങ്ങളും അത് പുറത്തുവിടുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ സമരം പിന്‍വലിച്ചിട്ടില്ലെന്നും മുന്നോട്ടു പോകുമെന്നും ഗോത്രമഹാസഭ നേതാവ് എം. ഗീതാനനന്ദന്‍ അറിയിച്ചു. ഇത്, ജനപക്ഷ യാത്രയ്ക്കു മുമ്പ് ആദിവാസികളുടെ പേരില്‍ സ്‌കോര്‍ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച സുധീരനു തിരിച്ചടിയാവുകയും ചെയ്തു.

സുധീരനു വേണ്ടി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നടത്തിയ നീക്കമാണ് പൊളിഞ്ഞത്. താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും സജീവമായി നില്‍പ് സമരത്തെ പിന്തുണച്ചതോടെ കോണ്‍ഗ്രസ് നേതാക്കളും സമരപ്പന്തലില്‍ എത്തിത്തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ് മാത്യു കുഴല്‍നാടന്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയും സുധീരനും ബാറിനു പിന്നാലെ ആദിവാസികളുടെ പേരിലും പോരടിക്കുന്ന സ്ഥിതിയാണ്. ജൂലൈ ഒമ്പതിനാണ് സമരം ആരംഭിച്ചത്.

ആദിവാസി ഊരുഭൂമി സംരക്ഷിക്കാന്‍ പട്ടിക വര്‍ഗ്ഗ മേഖല പ്രഖ്യാപിക്കുക-ആദിവാസി ഗ്രാമസഭകള്‍ യാഥാര്‍ത്ഥ്യമാക്കുക, അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുത്തു നല്‍കുക, ആദിവാസി പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കുക, ആദിവാസി കരാര്‍ നടപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക, ശിശുമരണങ്ങളും പട്ടിണി മരണങ്ങളും ദുരന്തഭൂമി ആക്കി മാറ്റിയിരിക്കുന്ന അട്ടപ്പാടിയിലെ ആദിവാസികളെ രക്ഷിക്കുക, ആറളം ഫാം സ്വകാര്യവല്‍കരണം അവസാനിപ്പിക്കുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വനഭൂമി ആദിവാസികള്‍ക്കു പതിച്ചു നല്‍കുകയും ചെയ്യുക, മുത്തങ്ങയിലെ ആദിവാസികളോട് നീതി പുലര്‍ത്തുക, ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിനു പ്രത്യേക പാക്കേജുകള്‍ ഉണ്ടാക്കുക, മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ ആദിവാസികള്‍ക്കു നേരേ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് നില്‍പ് സമരത്തിന്റെ ആവശ്യങ്ങള്‍.

കേരളത്തിലെ മുഴുവന്‍ ഭൂരഹിതരെയും പുനരധിവസിപ്പിക്കും എന്നതുള്‍പ്പെടെയായിരുന്നു 2001ലെ കരാര്‍. എ കെ ആന്റണി സര്‍ക്കാരുണ്ടാക്കിയ ആ കരാര്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു 2003ലെ മുത്തങ്ങ ഭൂമി കൈയേറ്റം. അത് രക്തച്ചൊരിച്ചിലിലാണ് കലാശിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: VM Sudheeran, Strike, Protest, Secretariat, Setback to VM Sudheeran on tribal agitation in front of the secretariat.

Post a Comment