Follow KVARTHA on Google news Follow Us!
ad

മഅ്ദനിയുടെ ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ബംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന പി.ഡി.പിNew Delhi, Bangalore, Ernakulam, PDP, Leader, Doctor, Treatment, National,
ഡെല്‍ഹി: (www.kvartha.com 19.09.2014)ബംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഇടക്കാലജാമ്യം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജാമ്യ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ചിരുന്ന ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നടപടി.

ആഗസ്ത്  22 ന് മഅ്ദനിയുടെ ജാമ്യം നാലാഴ്ചത്തേക്ക് കൂടി കോടതി നീട്ടിനല്‍കിയിരുന്നു. ജാമ്യ കാലാവധി അവസാനിക്കാനിരിക്കെയാണ്  മഅ്ദനി വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം കേരളത്തില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ നേത്ര ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ലെന്നും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും മഅ്ദനി നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ വിദഗ്ദ ചികിത്സ നടത്താനായി എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദ ആശുപത്രിയില്‍ പോകാന്‍  അനുവദിക്കണമെന്നും മഅ്ദനി അപേക്ഷിച്ചിരുന്നു. ശസ്ത്രക്രിയ നടത്താതെ തന്നെ രോഗം ഭേദമാക്കാനുള്ള ചികിത്സാ രീതി ശ്രീധരീയം ആശുപത്രിയിലുണ്ടെന്നും മഅ്ദനി അറിയിച്ചു. ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയിലെ വിദഗ്ദ സംഘമാണ്  കേരളത്തിലെ ചികിത്സ നിര്‍ദേശിച്ചതെന്നും മഅ്ദനി പറയുന്നു.  അതേസമയം നേരിട്ട് പരിശോധന നടത്താതെ ചികിത്സ നടത്താന്‍ സാധിക്കില്ലെന്ന്  ശ്രീധരീയം ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

SC extends bail of Ma’dani by 7 days, New Delhi, Bangalore, Ernakulam, PDP, Leader, Doctor

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദിന്റെ തുരുത്തിയിലെ വീട്ടില്‍ കവര്‍ച്ച
Keywords: SC extends bail of Ma’dani by 7 days, New Delhi, Bangalore, Ernakulam, PDP, Leader, Doctor, Treatment, National.

Post a Comment