Follow KVARTHA on Google news Follow Us!
ad

കുമളിയില്‍ വില്‍പന നടത്തുന്ന ലോട്ടറി ടിക്കറ്റുകള്‍ വ്യാജനാണെന്ന് ആരോപണം

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളിലെ നമ്പറുകള്‍ കൈകൊണ്ട് തുടച്ചാല്‍ മാഞ്ഞുThiruvananthapuram, Police, Complaint, Office, Kumali, Kerala,
തിരുവനന്തപുരം: (www.kvartha.com 18.09.2014)സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളിലെ നമ്പറുകള്‍ കൈകൊണ്ട് തുടച്ചാല്‍ മാഞ്ഞു പോകുന്നതായി പരാതി. ഇടുക്കിയിലെ കുമളി മേഖലയില്‍ വില്‍പന നടത്തുന്ന ഭാഗ്യക്കുറികളിലെ നമ്പരുകളാണ് ഇത്തരത്തില്‍ കൈകൊണ്ടു തുടച്ചാല്‍ മാഞ്ഞു പോകുന്നത്. സപ്തംബര്‍ എട്ടാം തീയതിയും പതിനാലാം തീയതിയും നറുക്കെടുത്ത പൗര്‍ണമി, വിന്‍വിന്‍ ടിക്കറ്റുകളുടെ നമ്പരുകളാണ് ഇത്തരത്തില്‍ മാഞ്ഞുപോകുന്നത്.

അതുകൊണ്ടുതന്നെ ഇവ വ്യാജനാണെന്ന ആശങ്കയില്‍ ടിക്കറ്റ് വാങ്ങാന്‍ ആളുകള്‍ ഭയപ്പെടുന്നു.
നമ്പരുകള്‍ മാത്രമല്ല, ഇതിനോടൊപ്പമുള്ള ബാര്‍ക്കോഡും രഹസ്യ കോഡുമെല്ലാം മായ്ക്കാന്‍ കഴിയുന്നുണ്ട്. കുമളി ഒന്നാം മൈലിലെ ചുമട്ടു തൊഴിലാളികളായ തങ്കച്ചനും സുഹൃത്തുക്കളുമാണ് ടിക്കറ്റ് വ്യാജനാണെന്ന സംശയം ഉയര്‍ത്തിയിരിക്കുന്നത്.

ഇവര്‍ ഓണം ബമ്പര്‍ അടിക്കുമെന്ന വിശ്വാസത്തില്‍  പത്തെണ്ണം വരുന്ന ഒരു കുറ്റിവീതം ലോട്ടറി ടിക്കറ്റുകളെടുത്തിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നിനും സമ്മാനങ്ങളില്ലെന്നറിഞ്ഞതോടെയാണ് ടിക്കറ്റ് പരിശോധിച്ചു നോക്കിയത്. തുടര്‍ന്ന് ടിക്കറ്റിന്റെ നമ്പരുകള്‍ മാഞ്ഞുപോകുന്നത് കണ്ടെത്തുകയായിരുന്നു.കട്ടപ്പനയിലുള്ള സര്‍ക്കാര്‍ ലോട്ടറി ഓഫീസില്‍ നിന്നാണ് ഏജന്റുമാര്‍ ടിക്കറ്റ്  വാങ്ങുന്നത്. ടിക്കറ്റില്‍ ഏജന്റുമാരുടെ വിലാസവുമുണ്ട്. സംഭവത്തെ കുറിച്ച്  കുമളി സിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Complaint against lottery ticket, Thiruvananthapuram, Police, Complaint, Office, Kumali,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഉപ്പളയിലെ സാമൂഹ്യവിരുദ്ധ-പൂവാല ശല്യം: പോലീസ് നടപടി ആരംഭിച്ചു

Keywords: Complaint against lottery ticket, Thiruvananthapuram, Police, Complaint, Office, Kumali, Kerala.

Post a Comment