Follow KVARTHA on Google news Follow Us!
ad

നൈജീരിയന്‍ കോളജില്‍ ചാവേറാക്രമണത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

വടക്കന്‍ നൈജീരിയയിലെ കാനോയില്‍ കോളജില്‍ അതിക്രമിച്ചു കടന്ന നാല് ചാവേറുകള്‍Students, Killed, hospital, Treatment, Gun attack, Kidnap, Woman, Children, World,
കാനോ: (www.kvartha.com 18.09.2014)വടക്കന്‍ നൈജീരിയയിലെ കാനോയില്‍ കോളജില്‍ അതിക്രമിച്ചു കടന്ന നാല് ചാവേറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടത്തിയ വെടിവെയ്പിലും സ്‌ഫോടനത്തിലും 15 പേര്‍ കൊല്ലപ്പെട്ടു. 34 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളജും പരിസരവും സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.

അക്രമത്തിനു പിന്നില്‍  ബോക്കോ ഹറാം തീവ്രവാദികളാണെന്ന് സംശയിക്കുന്നു. ഒരു റിക്ഷയില്‍ കോളജ് ക്യാമ്പസിലെത്തിയ നാലംഗ സംഘം   ക്ലാസ് മുറിയില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. അതിനുശേഷം രണ്ടു ചാവേറുകള്‍  ക്‌ളാസ് മുറിയില്‍ കയറി  സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു.

പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോ ഹറാം തീവ്രവാദികള്‍  കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍  നിരവധി ആക്രമണങ്ങളാണ് രാജ്യത്ത്  നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു സ്‌കൂള്‍ അക്രമിച്ച് 250ല്‍ അധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നു. ഇതു കൂടാതെ അദമാവാ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അന്‍പതിലധികം സ്ത്രീകളെയും നിരവധി കുട്ടികളെയും ഇവര്‍ തട്ടിക്കൊണ്ടുപോയിരുന്നു.

Boko Haram: Nigeria teacher training college attacked, Students, Killed, Hospital, Treatment, Gun attack,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Boko Haram: Nigeria teacher training college attacked, Students, Killed, Hospital, Treatment, Gun attack, Kidnap, Woman, Children, World.

Post a Comment