Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പ് തോല്‍വി; മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ശിവസേനയ്ക്ക് വഴങ്ങുന്നു

ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ അപ്രതീക്ഷിത തിരിച്ചടികളുടെ പശ്ചാത്തലത്തില്‍Mumbai, Shiv Sena, BJP, Lok Sabha, Election, Congress, National,
മുംബൈ: (www.kvartha.com 18.09.2014)ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ അപ്രതീക്ഷിത തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് വഴങ്ങാന്‍ ഒടുവില്‍ ബി ജെ പിയുടെ തീരുമാനം . നേരത്തെ മുഖ്യമന്ത്രി കസേരയെ ചൊല്ലി സഖ്യകക്ഷികളായ ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നിരുന്നു.

ഒക്ടോബര്‍ 15നു നടക്കുന്ന മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 ല്‍ 135 സീറ്റുകള്‍ തുല്യമായി ലഭിക്കണമെന്ന  നിലപാടില്‍ നിന്നും ബി.ജെ.പി ഇപ്പോള്‍ പിന്നാക്കം പോയിരിക്കുകയാണ്. ശിവസേന നല്‍കിയ  119 സീറ്റില്‍ തൃപ്തിപ്പെട്ട് ഇപ്പോള്‍  സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുന്ന ലിസ്റ്റ് സംസ്ഥാന ബിജെ പി നേതൃത്വം പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡിനു സമര്‍പ്പിച്ചിരിക്കയാണ്. സഖ്യം പൊളിഞ്ഞാല്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം നിഷ്പ്രയാസം ഭരണത്തില്‍ തിരിച്ചു വരുമെന്ന ആശങ്കയുള്ളതിനാലാണ്  ബി.ജെ.പി ശിവസേനയ്ക്ക് മുന്നില്‍ വഴങ്ങിയത്.

സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കാമെന്ന ബി ജെ പിയുടെ നിലപാടിനെ എതിര്‍ത്ത ശിവസേന 155 സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാടെടുത്തിരിക്കയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടി നേരിട്ടപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ശിവസേനയുടെ ഭാഗത്തുനിന്നുമുണ്ടായത്. പ്രവര്‍ത്തകര്‍ നിലത്തിറങ്ങി പണിയെടുക്കണമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ അഹങ്കാരമാണ്  ബി ജെ പിക്കെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ  കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠം പഠിക്കണമെന്നും ലോക്‌സഭയെ  പോലെ   നിയമ സഭയെ കാണരുതെന്നും ശിവസേന ഉപദേശിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.  മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കണമെന്ന് എന്‍.സി.പി നേതാവ് ശരദ്പവാര്‍ പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ് . കോണ്‍ഗ്രസ്, എന്‍.സി.പി, ബി.എസ്.പി, എസ്.പി , റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ വിമത ഗ്രൂപ്പ് എന്നിവരെ ചേര്‍ത്ത് മുന്നണിയായി മത്സരിക്കാനാണ് തീരുമാനം . ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാണിക്കുന്ന തോല്‍വിക്ക് കാരണം മതേതര വോട്ടുകള്‍ ഭിന്നിച്ചതാണെന്നും   അത് ആവര്‍ത്തിക്കരുതെന്നും പവാര്‍ വ്യക്തമാക്കി.

Mumbai, Shiv Sena, BJP, Lok Sabha, Election,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Mumbai, Shiv Sena, BJP, Lok Sabha, Election, Congress, National.

Post a Comment