Follow KVARTHA on Google news Follow Us!
ad

312 ബാറുകള്‍ പൂട്ടാന്‍ വ്യാഴാഴ്ച നോട്ടീസ് നല്‍കും: മന്ത്രി കെ ബാബു

സംസ്ഥാനത്തെ നിലവാരമില്ലാത്ത 312 ബാറുകള്‍ അടച്ചുപൂട്ടാന്‍ വ്യാഴാഴ്ച നോട്ടീസ് നല്‍കുമെന്ന് Thiruvananthapuram, Minister, K.Babu, Conference, school, Kerala,
തിരുവനന്തപുരം: (www.kvartha.com 26.08.2014) സംസ്ഥാനത്തെ നിലവാരമില്ലാത്ത 312 ബാറുകള്‍ അടച്ചുപൂട്ടാന്‍ വ്യാഴാഴ്ച നോട്ടീസ് നല്‍കുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. അടച്ചുപൂട്ടാന്‍ 15 ദിവസത്തെ സാവകാശം ബാര്‍ ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണം കഴിഞ്ഞ് സെപ്റ്റംബര്‍ 12 ഓടെ 312 ബാറുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് പൂര്‍ണമായും ഇല്ലാതാവുമെന്നും ബാര്‍ വിഷയത്തിലെ ഉന്നതതലയോഗത്തിന് ശേഷം മന്ത്രി ബാബു പറഞ്ഞു.

ഇതിന്റെ ഭാഗമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെയും എക്‌സൈസ് വകുപ്പിന്റെയും അടിയന്തര യോഗം വിളിച്ചു ചേര്‍ക്കും. മദ്യ നിരോധം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യനയം ഏര്‍പെടുത്തിയ സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വ്യാജ മദ്യത്തിന്റെ ഒഴുക്കു തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിനു വേണ്ടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ മറ്റ് വകുപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കും.

സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവ്  പരിഹരിക്കും. പൊതുജനങ്ങള്‍ക്കിടയില്‍ മദ്യത്തിനെതിരെയുള്ള  ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍  ഈ വിഷയം ഉള്‍പ്പെടുത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ബാബു അറിയിച്ചു.

312 bars to be shut down only after Onam, Thiruvananthapuram, Minister, K.Babu,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: 312 bars to be shut down only after Onam, Thiruvananthapuram, Minister, K.Babu, Conference, school, Kerala.

Post a Comment