Follow KVARTHA on Google news Follow Us!
ad

സോണിയെ കണ്ടെത്താന്‍ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ രംഗത്ത്

അഞ്ച് വര്‍ഷം മുമ്പ് കാണാതായ മാധ്യമ പ്രവര്‍ത്തകന്‍ സോണി എം. ഭട്ടതിരിപ്പാടിനെ കണ്ടെത്താന്‍ ഒരുകൂട്ടം Kanhangad, Facebook, Kasaragod, Channel, Malayala Manorama, IndiaVision-TV, Sony M Bhattathirippad
കാഞ്ഞങ്ങാട്: (www.kvartha.com 16.07.2014) അഞ്ച് വര്‍ഷം മുമ്പ് കാണാതായ മാധ്യമ പ്രവര്‍ത്തകന്‍ സോണി എം. ഭട്ടതിരിപ്പാടിനെ കണ്ടെത്താന്‍ ഒരുകൂട്ടം സുഹൃത്തുക്കള്‍ രംഗത്ത്. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സോണിക്കായുള്ള അന്വേഷണം സുഹൃത്തുക്കള്‍ ആരംഭിച്ചിരിക്കുന്നത്. സോണിയുടെ ചിത്രങ്ങളും കാണാതായത് സംബന്ധിച്ചുള്ള വാര്‍ത്തകളും ഷെയര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയാണ് സുഹൃത്തുക്കള്‍.

കേരളത്തിലെ വാര്‍ത്താ ചാനല്‍ രംഗത്ത് ശ്രദ്ധേയനായിരുന്ന സോണി എം. ഭട്ടതിരിപ്പാടിനെ കാണാതായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോലീസിന്റെ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. മനോരമ ചാനലിലെ വാര്‍ത്താ അവതാരകനായിരുന്ന സോണി പിന്നീട് ഇന്ത്യാ വിഷനിലും ജോലി ചെയ്തിരുന്നു. മനോരമ ദിനപത്രത്തില്‍ കാസര്‍കോട് ബ്യൂറോ ചീഫ് ആയിരിക്കുമ്പോഴാണ് മനോരമ ചാനലിലേക്ക് അദ്ദേഹം മാറിയത്.

അഹമ്മദാബാദിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സോണിയെ കണ്ടതായി പ്രചരണം ഉണ്ടായിരുന്നെങ്കിലും ഇതേകുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. 2008 ഡിസംബര്‍ എട്ടിനാണ് സോണിയെ കാണാതായത്. പല തവണയായി നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി മാറി സോണിയുടെ തിരോധാനം അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളിലും ചാനലുകളിലും പ്രദേശിക ഭാഷകളിലും സോണിയുടെ ചിത്രത്തോടെ പരസ്യം നല്‍കിയിരുന്നു.

ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. നിരവധി പേരെ ചോദ്യം ചെയ്തു. നിരവധി ആശ്രമങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ക്രൈംബ്രാഞ്ച് സോണിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നു. ഇന്ത്യാവിഷനില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണിയെ ഗോവന്‍ ചലച്ചിത്ര മേള റിപോര്‍ട്ട് ചെയ്തു മടങ്ങുംവഴിയാണ് കാണാതാകുന്നത്. മനോരമന്യൂസിലെ 'നിങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത'യിലൂടെയും ഇന്ത്യാവിഷനിലെ 'കേരളനടന' ത്തിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ സോണി പെട്ടൊന്നൊരു ദിവസം ട്രെയിന്‍ യാത്രക്കിടയില്‍ അപ്രത്യക്ഷനാവുകയായിരുന്നു.

അന്താരാഷ്ട്ര ചലച്ചിത്രമേള റിപോര്‍ട്ട് ചെയ്യുന്നതിനിടെ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സോണി മംഗലാപുരത്തെ മുള്ളേഴ്‌സ് ആശുപത്രിയില്‍ ജോണ്‍ മത്തായിയുടെ ക്ലിനിക്കില്‍ ഒരാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് ഭാര്യാപിതാവ് എം. ഗണപതി നമ്പൂതിരിക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. യാത്രക്കിടയില്‍ കാഞ്ഞങ്ങാട്ട് പ്ലളാറ്റ് ഫോമിലേക്കിറങ്ങിയ സോണി തിരിച്ച് വണ്ടിയില്‍ കയറിയില്ല. അന്ന് പുതിയകോട്ടയിലെ വിനായക തിയേറ്ററില്‍ സോണിയെ പലരും കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. രാത്രി വൈകി വീട്ടിലേക്കുവിളിച്ച സോണി താന്‍ കോഴിക്കോടുണ്ടെന്നും ചില അസൈന്‍മെന്റ്‌സ് ചെയ്തുതീര്‍ക്കാനുണ്ടെന്നുമാണ് പറഞ്ഞത്. വീട്ടിലേക്കുള്ള അവസാനത്തെ വിളിയും ഇതായിരുന്നു.

ഇതിനിടെയാണ് തങ്ങളുടെ മാധ്യമ സുഹൃത്തിനെ കണ്ടെത്താനായി സുഹൃത്തുക്കള്‍ രംഗത്തെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kanhangad, Facebook, Kasaragod, Channel, Malayala Manorama, IndiaVision-TV, Sony M Bhattathirippad

Keywords: Kanhangad, Facebook, Kasaragod, Channel, Malayala Manorama, IndiaVision-TV, Sony M Bhattathirippad. 

    Post a Comment