Follow KVARTHA on Google news Follow Us!
ad

ബിനാലെയുടെ അണ്ണാവിശില്‍പം അനാച്ഛാദനം ചെയ്തു

ബിനാലെയുടെ അണ്ണാവിശില്‍പം അനാച്ഛാദനം ചെയ്തു Kerala, Kochi, Minister KV Thomas, Binala, Malayalam News, National News, Kerala News, International News
കൊച്ചി(ഗോതുരുത്ത്): കൊച്ചി- മുസ്സിരിസ് ബിനാലെയുടെ ഭാഗമായി നിര്‍മ്മിച്ച ചവിട്ടുനാടകാചാര്യന്‍ ചിന്നത്തമ്പി അണ്ണാവിയുടെ ശില്‍പം ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളിക്രോസ് പള്ളിയുടെ സമീപം അണ്ണാവിനഗറില്‍ കേന്ദ്ര മന്ത്രി പ്രൊഫ: കെ.വി തോമസ് അനാച്ഛാദനം ചെയ്തു. ബിനാലെയുടെ ആദ്യ പബ്ലിക് ശില്പമാണ് ചിന്നത്തമ്പി അണ്ണാവി.

വി ഡി സതീശന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കോട്ടപ്പുറം അതിരൂപതാ ബിഷപ്പ് റൈറ്റ്. റവ. ഡോ: ജോസഫ് കരിക്കാശ്ശേരി ചടങ്ങ് ആശിര്‍വദിച്ചു. ഗോതുരുത്ത് ഹോളിക്രോസ് പള്ളിയുടെ സമീപം അണ്ണാവിനഗറിലെ ചടങ്ങില്‍ അണ്ണാവിശില്‍പം നിര്‍മ്മിച്ച ആന്റോജോര്‍ജ്, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, റിട്ട. ഡി ജി പിയും ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ ഹോര്‍മിസ് തരകന്‍, ബിനാലെ റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ബോണി തോമസ്, ഗോതുരുത്ത് ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോബി കല്ലറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
Chinnathambi Annavi’s statue unveiled

ശില്‍പി ആന്റോ ജോര്‍ജിനെ ചവിട്ടുനാടക സ്‌റ്റേജിലെ ചക്രവര്‍ത്തി കാറള്‍സ് മാന്റെ കിരീടവും ചെങ്കോലും നല്‍കി കൊണ്ട് എന്‍ എസ് മാധവന്‍ ആദരിച്ചു. 2014 ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന അടുത്ത കൊച്ചി -മുസ്സിരിസ് ബിനാലെയില്‍ മുസ്സിരിസ് പ്രദേശത്ത് വേദികള്‍ കണ്ടെത്തുന്നതിന് സഹായിക്കണമെന്ന് ബിനാലെ റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ബോണി തോമസ് ചടങ്ങില്‍ വി ഡി സതീശന്‍ എല്‍ എ യോട് അഭ്യര്‍ത്ഥിച്ചു.

16-ാം നൂറ്റാണ്ടില്‍ ജീവിച്ച ചവിട്ടുനാടകത്തിന്റെ ആദ്യഗുരുവാണ് ചിന്നതമ്പി അണ്ണാവി. ചിത്രം പോലും അവശേഷിപ്പിച്ചിട്ടില്ലാത്ത അണ്ണാവിയെ ഗവേഷണത്തിലൂടെയും ഭാവനകളിലുമാണ് ആന്റോ ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്നത്. ഗോതുരുത്ത് ഹോളിക്രോസ് പള്ളിയുടെ സമീപം കായലരികിലാണ് 11 അടി ഉയരമുള്ള അണ്ണാവിയുടെ സിമന്റ്ശില്‍പം സ്ഥാപിച്ചിരിക്കുന്നത്്. 2012 നവംബറില്‍ ആരംഭിച്ച ശില്‍പത്തിന്റെ പണി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം നിര്‍ത്തിവച്ചു. തുടര്‍ന്നു കേന്ദ്ര മന്ത്രി പ്രൊഫ: കെവി തോമസിന്റെ സഹായത്തോടെയാണ് ശില്‍പത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kochi, Minister KV Thomas, Biennale , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

إرسال تعليق