Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; രമേശ് ആഭ്യന്തരമന്ത്രിയായി പുതുവത്സരദിനത്തില്‍ ചുമതലയേല്‍ക്കും

കേരളത്തിലെ കോണ്‍ഗ്രസിനകത്തെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് Thiruvananthapuram, Congress, Politics, KPCC, Lok Sabha, Election, Rahul Gandhi, Kerala,
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനകത്തെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അറുതി വരാന്‍ പോകുന്നു. ദീര്‍ഘകാലമായി കോണ്‍ഗ്രസിനകത്ത് നാടകീയ സംഭവവികാസങ്ങളാണ് അരങ്ങേറിയിരുന്നത്. ഒടുവില്‍ എല്ലാം കലങ്ങി തെളിയാന്‍ പോകുന്നതായി സൂചന. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ചില്ലറയായിരുന്നില്ല.

മന്ത്രിസ്ഥാനം രമേശിന് നല്‍കാന്‍ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി തയ്യാറുമായിരുന്നു. എന്നാല്‍ ആഭ്യന്തരം ലക്ഷ്യമാക്കിയിരുന്ന ചെന്നിത്തലയ്ക്ക് മറ്റു സ്ഥാനങ്ങളില്‍ മോഹമൊട്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ തിരുവഞ്ചൂരിന്റെ കൈയില്‍ നിന്നും അത്ര എളുപ്പത്തില്‍ ആഭ്യന്തരം പിടിച്ചു വാങ്ങാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി. അതിനാല്‍ രമേശിന്റെ മന്ത്രിസഭാ പ്രവേശനം നീണ്ടുപോവുകയായിരുന്നു.

കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തിനകത്തുവെച്ചുതന്നെ പരിഹരിക്കണമെന്ന നിലപാടായിരുന്നു ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന അവസരത്തില്‍  കോണ്‍ഗ്രസിനകത്തുണ്ടായിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന്റെ ഭാഗമാണ് രമേശിന്റെ മന്ത്രിസഭാ പ്രവേശനമെന്നാണ് സൂചന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ശക്തമായ ഇടപെടലാണ് ഇതിനുപിന്നിലെന്നും സൂചനയുണ്ട്.

ആഭ്യന്തരമന്ത്രിയായി പുതുവത്സര ദിനമായ ബുധനാഴ്ച രാവിലെ 11.30ന് രമേശ് സത്യപ്രതിജ്ഞ ചെയ്യും. അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തന്നെ തുടരാനാണ് സാധ്യത. റവന്യു വകുപ്പ് തിരുവഞ്ചൂരിന് നല്‍കുമെന്നും  സൂചനയുണ്ട്. ഇത് സംബന്ധിച്ച അന്തിമതീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിക്കും.

ഹൈക്കമാന്റിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഒരിക്കല്‍ ഇല്ലെന്ന് പറഞ്ഞ മന്ത്രിസഭയിലേക്ക് ചെന്നിത്തല വീണ്ടും എത്തുന്നത്. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ പ്രതിരോധമന്ത്രി എ.കെ ആന്റണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതോടെയാണു രമേശിന്റെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച അന്തിമ കൂടിയാലോചനകള്‍ ആരംഭിച്ചത്.

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ തുടര്‍ന്നുണ്ടാകേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. രമേശ് തല്‍ക്കാലം കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയില്ല. നിയമസഭാ സമ്മേളനത്തിനുശേഷം ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റാവുമെന്നാണ് സൂചന. വി.ഡി സതീശന്‍ സ്പീക്കര്‍ സ്ഥാനത്തേക്കുവരും.

Chennithala to join Chandy Cabinet on New Year's Day, Thiruvananthapuram, Congress, Politics, KPCC,  ജനുവരി മൂന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ഫെബ്രുവരി 12 വരെയാണ്  നീണ്ടുനില്‍ക്കുന്നത്. ലോക സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിനകത്തെ പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം പരിഹരിക്കണമെന്ന് ഹൈക്കമാന്റ് കര്‍ശന നിര്‍ദ്ദേശം വെച്ചിരുന്നു. ചെന്നിത്തല നടത്തിയ ഡെല്‍ഹി യാത്രയാണ് കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കിയത്.

ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതാണ് തെരഞ്ഞെടുപ്പിനൊരുങ്ങാനുള്ള
സുപ്രധാന ചുവടുവയ്‌പ്പെന്ന് ഘടകകക്ഷികളും അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം കെ.ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനം ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് കരുതുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കുട്ടികളില്‍ അറിവും കൗതുകവും പകര്‍ന്ന് ശുചിത്വമിഷന്റെ മങ്കിഷോയ്ക്ക് തുടക്കമായി

Keywords: Chennithala to join Chandy Cabinet on New Year's Day, Thiruvananthapuram, Congress, Politics, KPCC, Lok Sabha, Election, Rahul Gandhi, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

إرسال تعليق