Follow KVARTHA on Google news Follow Us!
ad

സാമൂഹികനീതി ദിനാചരണം 24 മുതല്‍; നാല് സെമിനാറുകള്‍

സംസ്ഥാന സാമൂഹികനീതി ദിനാചരണത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 24,25,26 തീയതികളില്‍ മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗഡില്‍ 'സ്ത്രീകളും കുട്ടികളും സാമൂഹികനീതിയും' Kerala, Malappuram, IndiaVision-TV, Manorama, District Collector, Social justice day: conducting 4 seminars, Malayalam News, National News
മലപ്പുറം: സംസ്ഥാന സാമൂഹികനീതി ദിനാചരണത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 24,25,26 തീയതികളില്‍ മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗഡില്‍ 'സ്ത്രീകളും കുട്ടികളും സാമൂഹികനീതിയും' , 'സാമൂഹികനീതിയും മാധ്യമങ്ങളും', 'സാമൂഹികനീതിയും മുതിര്‍ന്ന പൗരന്മാരും', 'സാമൂഹികനീതിയും ഭിന്ന ശേഷിയുള്ളവരും' എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് സാമൂഹിക ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന 'സ്ത്രീകളും കുട്ടികളും സാമൂഹികനീതിയും' സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.

തൃശൂര്‍ ജില്ലാ കലക്ടര്‍ എം എസ് ജയ , അഡ്വ കെ പി സുമതി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ പി ഒ ജോര്‍ജ് എന്നിവര്‍ വിഷയം അവതരിപ്പിക്കും. 25ന് രാവിലെ 10ന് 'സാമൂഹികനീതിയും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ അഡ്വ കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ പി കുല്‍സു അധ്യക്ഷയായിരിക്കും. 

ടി പി, ചെറൂപ്പ (ചീഫ് എഡിറ്റര്‍, ചന്ദ്രിക), സി ഗൗരീദാസന്‍ നായര്‍(പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ദി ഹിന്ദു), വീണ ജോര്‍ജ്ജ് (ന്യൂസ് എഡിറ്റര്‍, ഇന്‍ഡ്യാവിഷന്‍), നിഷ ജെബി(സീനിയര്‍ കറസ്‌പോണ്‍ന്റ്, മനോരമ ന്യൂസ്), വനിതാ വികസന കോര്‍പറേഷന്‍ എം ഡി എസ്എം ആരിഫ്, മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നഹ ന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന 'സാമൂഹിക നീതിയും മുതിര്‍ന്ന പൗരന്മാരും' സെമിനാര്‍ എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. 

Kerala, Malappuram, IndiaVision-TV, Manorama, District Collector, Social justice day: conducting 4 seminars, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.റിട്ടയേഡ് ജില്ലാ ജഡ്ജി പി നാരായണന്‍ കുട്ടി മേനോന്‍, പി കെ ബി നായര്‍, ഓര്‍ഫനജ് കണ്‍ട്രോള്‍ ബോര്‍ഡ് മെബര്‍ സെക്രട്ടറി കെ കെ മണി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം മേധാവി പ്രൊഫസര്‍ ഡോ ഷാജി എന്നിവര്‍ സംസാരിക്കും. ഒക്‌ടോബര്‍ 26 ന് രാവിലെ 10.30 ന് 'സാമൂഹികനീതിയും ഭിന്നശേഷിയുള്ളവരും' സെമിനാര്‍ നഗരകാര്യന്യൂനപക്ഷ വകുപ്പ് മന്ത്രി മഞ്ഞളാംകഴി അലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഡിസബിലിറ്റി കമ്മീഷണര്‍ എന്‍ അഹ്മദ് പിള്ള, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഡയറക്റ്റര്‍ ഡോ സാമുവല്‍ മാത്യു, ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് ഡയറക്റ്റര്‍ ഡോ റസീന പത്മം എന്നിവര്‍ പങ്കെടുക്കും.

Keywords: Kerala, Malappuram, IndiaVision-TV, Manorama, District Collector, Social justice day: conducting 4 seminars, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment