Follow KVARTHA on Google news Follow Us!
ad

മന്ത്രിസഭാ പുനഃസംഘടന: രമേശിനോട് ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്

മന്ത്രിസഭാ പുനഃസംഘടനയ്ക്കായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്തRamesh Chennithala, New Delhi, Chief Minister, Oommen Chandy, K.M.Mani, P.K Kunjalikutty, National,
ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയ്ക്കായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സ്ഥിതിക്ക് തുടര്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തുടരാന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച രാവിലെ 11 മണിക്ക് രമേശ് പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ ഉടന്‍ ഡല്‍ഹിയ്ക്കു തിരിക്കും. ഇതിനു മുന്നോടിയായി മന്ത്രിമാരായ കെ.എം.മാണിയുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വരുന്നത് സ്വാഗതാര്‍ഹമാണെന്ന് ഇരുമന്ത്രിമാരും  അറിയിച്ചു.

രണ്ടുദിവസത്തിനകം ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോകുമെന്നാണ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ലീഗിന്റെ പഴയനിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തലയെ
Meeting, Ramesh Chennithala, New Delhi, Chief Minister, Oommen Chandy, K.M.Mani,
മന്ത്രിസഭയിലേക്ക് എടുക്കുന്നത് സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ.എം.മാണി പറഞ്ഞു.

മുഖ്യമന്ത്രി വിളിപ്പിച്ചത് ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു കെ.എം.മാണി പറഞ്ഞത്. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയുമായി നടന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി.

Also Read: 
വ്യാപാരിയുടെ വീട്ടില്‍ നിന്ന് 35 പവനും 45,000 രൂപയും കവര്‍ന്നു

Keywords: Meeting, Ramesh Chennithala, New Delhi, Chief Minister, Oommen Chandy, K.M.Mani, P.K Kunjalikutty, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

إرسال تعليق