Follow KVARTHA on Google news Follow Us!
ad

ചൂ­ടാ­ണി­വി­ടെ വെ­ള്ളവും വാര്‍­ത്തയും

ചൂട്, ഉ­ഷ്ണം, വെള്ളം, ക­റണ്ട്, വോള്‍­ട്ടേ­ജ്... എ­ന്നീ വാ­ക്കു­ക­ളി­ലാ­ണ് മ­ല­യാ­ളി­ക­ളു­ടെ സം­ഭാഷ­ണം അ­ടു­ത്ത­കാ­ല­ത്താ­യി തു­ട­ങ്ങു­ന്ന­ത്. Article, Health, Water, Human- rights, Electricity, Woman, Molestation, Parents, Rain, Tsunami, Kerala News, International News, report for this special water issue, Water Facts: Water, Save Water, Daily Water Crisis News, Water Resource Issues
രവീന്ദ്രന്‍ പാടി

ചൂട്, ഉ­ഷ്ണം, വെള്ളം, ക­റണ്ട്, വോള്‍­ട്ടേ­ജ്... എ­ന്നീ വാ­ക്കു­ക­ളി­ലാ­ണ് മ­ല­യാ­ളി­ക­ളു­ടെ സം­ഭാഷ­ണം അ­ടു­ത്ത­കാ­ല­ത്താ­യി തു­ട­ങ്ങു­ന്ന­ത്. ഹൊ! എ­ന്തൊ­രു ചൂ­ട്!, ഹൊ, എ­ന്തൊ­രു ഉ­ഷ്­ണം!, ഹൊ! കു­ടി­ക്കാന്‍ പോലും വെ­ള്ള­മില്ലാ­ത്ത അ­വ­സ്ഥ!, മ­ഴ അ­ടു­ത്തുത­ന്നെ വ­ന്നി­ല്ലെ­ങ്കില്‍ എല്ലാ­വരും ചത്തു­പോ­കും.! ക­റ­ണ്ടു­മില്ല, വോള്‍­ട്ടേ­ജു­മില്ല!, ഈ സ്ഥി­തി തു­ടര്‍­ന്നാല്‍ ഇ­വി­ടെ എ­ങ്ങ­നെ ജീ­വി­ക്കും!... എ­ന്നി­ങ്ങ­നെ­യാ­ണ് സം­ഭാ­ഷ­ണ­ങ്ങള്‍ ആ­രം­ഭി­ച്ച് വി­ക­സി­ക്കു­ന്ന­ത്.

കാ­ലാ­വ­സ്ഥ­യെ­ക്കു­റി­ച്ച് പ­റ­ഞ്ഞാ­ണ് മ­ല­യാ­ളി­കള്‍ പ­രി­ച­യ­പ്പെ­ട­ലി­ലേക്കും അ­ടു­പ്പ­ത്തിലേക്കും സം­ഭാ­ഷ­ണ­ങ്ങ­ളി­ലേക്കും ക­ട­ക്കു­ന്ന­ത് എ­ന്നൊ­രു നി­രീ­ക്ഷ­ണ­മുണ്ട്. അ­ത് ശ­രി­യാ­ണ് താ­നും. ബ­സ് കാ­ത്തു­നില്‍­ക്കു­ന്ന ര­ണ്ടു­പേര്‍ ബ­സി­നെ­ക്കു­റിച്ചല്ല, ചൂ­ടി­നെ­ക്കു­റി­ച്ച് സം­സാ­രി­ച്ചാ­ണ് അ­ടു­ത്ത­കാ­ല­ത്തായി പ­രി­ചയ­പ്പെ­ട­ലി­ലേ­ക്ക് ക­ട­ക്കു­ന്ന­ത്. സം­ഭാഷ­ണം നീ­ളു­മ്പോള്‍ വൈ­ദ്യു­തി മു­ട­ക്കവും ഇ­ടു­ക്കി ഡാ­മില്‍ വെ­ള്ള­മില്ലാ­ത്ത­തും ആ­ണ­വ നില­യം സ്ഥാ­പി­ച്ചി­ല്ലെ­ങ്കില്‍ ര­ക്ഷ­യി­ല്ലെ­ന്ന അ­ഭി­പ്രാ­യവും കു­ടി­ക്കാന്‍ വെ­ള്ള­മില്ലാ­താ­യാല്‍ ക­ടല്‍­വെ­ള്ളം ശു­ദ്ധീ­ക­രി­ച്ച് കു­ടി­വെ­ള്ള­മാ­ക്കാ­ന്‍ പദ്ധ­തി കൊ­ണ്ടു­വ­രേ­ണ്ട­തി­നെ­ക്കു­റി­ച്ചും അ­ഭി­പ്രാ­യ­ങ്ങള്‍ ഉ­യ­രുന്നു. മു­മ്പ് കും­ഭ­മാ­സ­ത്തില്‍ ര­ണ്ട് മ­ഴ ല­ഭി­ച്ച­പ്പോള്‍ മ­ഴ­യു­ണ്ടാക്കി­യ നാ­ശ­ന­ഷ്ട­ങ്ങ­ളെ­ക്കു­റി­ച്ചാ­യി­രു­ന്നു ആളു­ക­ളു­ടെ വര്‍­ത്ത­മാനം. ഉ­ണ­ക്കാ­നി­ട്ട അ­ട­ക്കയും കൊ­പ്രയും ന­ന­ഞ്ഞതും ടെ­റ­സി­ന്റെ മു­ക­ളില്‍ ഉ­ണ­ക്കാ­നി­ട്ട കു­രു­മുള­ക് ഒ­ഴു­കി­പ്പോ­യതും വാ­ഴയും ക­വു­ങ്ങും ന­ശി­ച്ചതും മ­റ്റു­മാ­യി­രു­ന്നു ആ­വ­ലാ­തികള്‍. മ­ഴ മാ­റി വെ­യി­ലു­ദി­ച്ച­പ്പോള്‍ പ്രാ­കല്‍ ­മു­ഴു­വനും ചൂ­ടി­നെ­യായി. അ­താ­ണ് ന­മ്മു­ടെ ശീലം. മ­ഴ പെ­യ്യു­മ്പോള്‍ മഴ­യെ ശ­പി­ക്കു­കയും വെ­യില്‍ വ­രു­മ്പോള്‍ വെ­യി­ലി­നെ ശ­പി­ക്കു­കയും ചെ­യ്യും.

No Water, Hot season
ചൂ­ട് കൂ­ടി­ക്കൂ­ടി ഇ­പ്പോള്‍ നാ­ടു­മു­ഴു­വന്‍ ഒ­രു വ­റ­ച്ച­ട്ടി­യി­ലെ­ന്ന­പോ­ലെ പൊ­രി­ഞ്ഞ് ക­രി­യു­ക­യാണ്. കു­ടി­ക്കാന്‍ പോലും വെ­ള്ള­മില്ലാ­ത്ത­പ്പോള്‍ കൃ­ഷി­ന­ന­യ്­ക്കാന്‍ വെ­ള്ള­മി­ല്ലെ­ന്ന് പ്ര­ത്യേ­കം പ­റ­യേ­ണ്ട­തി­ല്ലല്ലോ. 44 ന­ദി­കളും നൂ­റു­ക­ണ­ക്കി­ന് കു­ള­ങ്ങ­ളും ആ­യി­ര­ക്ക­ണ­ക്കി­ന് കി­ണ­റു­ക­ളും പ­ത്തോ­ളം ത­ടാ­ക­ങ്ങളും ഉ­ള്ള കേ­ര­ള­മാ­ണ് ഇ­പ്പോള്‍ കു­ടി­ക്കാന്‍ വെ­ള്ള­മി­ല്ലെ­ന്ന് പ­റ­യു­ന്ന­ത്, വൈ­ദ്യു­തി ഉത്പാ­ദി­പ്പി­ക്കാന്‍ വെ­ള്ള­മി­ല്ലെ­ന്ന് പ­റ­യു­ന്ന­ത്. മ­ഴ­വെ­ള്ളം സം­ഭ­രി­ക്കേ­ണ്ട വ­യ­ലു­കളും കാ­ടു­കളും കു­ള­ങ്ങളും എല്ലാം നാം ന­ശി­പ്പിച്ചു. ഒ­രു തു­ള്ളി വെ­ള്ളം പോലും ഭൂ­മി­യി­ലേ­ക്ക് ഇ­റ­ങ്ങാന്‍ അ­നു­വ­ദി­ക്കാ­തെ നാം പ­റ­മ്പു­മു­ഴു­വന്‍ കോണ്‍­ക്രീ­റ്റ് ചെ­യ്തു. മ­ലക­ളെ മൊ­ട്ട­യ­ടിച്ചു. പു­ഴക­ളെ തല്ലി­ക്കൊന്നു, വെ­ള്ളം കു­പ്പി­യി­ലാ­ക്കി വിറ്റു. മ­ണ­ലാ­കു­ന്ന ഇറ­ച്ചി ചാ­ക്കില്‍ നിറ­ച്ച് ക­ട­ത്തി­ക്കൊണ്ടു­പോ­യി സൗ­ധ­ങ്ങള്‍ പ­ണിതു. കു­ന്നുക­ളെ ഇ­ടി­ച്ച് നിര­ത്തി മ­ണല്‍ കൊണ്ടു­പോ­യി വ­യ­ലു­കള്‍ നി­കത്തി. കാ­ട് വെ­ട്ടി­ന­ശി­പ്പി­ച്ച് തീ­യി­ട്ട് റ­ബ്ബര്‍ കൃ­ഷി­യി­റക്കി. പി­ന്നെ­ങ്ങെ­നെ ഇ­വി­ടെ വെ­ള്ള­മു­ണ്ടാ­കും, ചൂ­ട് കൂ­ടാ­തി­രി­ക്കും.?. വീ­ണ്ടു­വിചാ­ര­മില്ലാ­ത്ത മ­നു­ഷ്യ­ന്റെ പ്ര­വര്‍­ത്തി­ക­ളാ­ണ് ഇ­ന്ന് കാ­ണു­ന്ന സ­ക­ല ദു­രി­ത­ങ്ങള്‍ക്കും കാ­ര­ണ­മെ­ന്ന് പ­റ­യാന്‍ വലി­യ വി­വ­ര­മൊന്നും വേ­ണ്ട. ഇ­രി­ക്കു­ന്ന കൊ­മ്പ് മു­റി­ക്കു­ന്ന വി­ഡ്­ഢി­യായും കാല്‍­ച്ചു­വ­ട്ടി­ലെ മണ്ണു­പോലും വില്‍­ക്കു­ന്ന ആര്‍­ത്തി­പ്പ­ണ്ടാ­ര­മായും മ­നു­ഷ്യന്‍ മാ­റി­യി­രി­ക്കു­ന്നു.

പ­ണ­ത്തിനും സു­ഖ­ത്തിനും പി­റ­കെ­യു­ള്ള പാ­ച്ചി­ലില്‍ മ­നു­ഷ്യന്‍ ത­നി­ക്ക് അ­ന്നവും വെ­ള്ളവും ത­രു­ന്ന ഭൂ­മി മാ­താ­വി­നെ മ­റന്നു­പോ­വുന്നു. മാ­ത്ര­മല്ല മാ­താ­വി­ന്റെ മാ­റി­ലേ­ക്ക് അവ­ന്റെ കൊ­ടും­ക്രൂ­ര­ത­ക­ളു­ടെ ക­ത്തി കു­ത്തി­ത്താ­ഴ്­ത്തു­കയും ചെ­യ്യു­ന്നു. അ­നി­യ­ന്ത്രി­തമാ­യ രീ­തി­യില്‍ കു­ഴല്‍­കി­ണ­റു­കള്‍ കു­ഴി­ച്ച് ഭൂ­ഗര്‍­ഭജലം ഊ­റ്റി­യെ­ടു­ക്കുന്നു. മ­ര­ങ്ങള്‍ വെ­ട്ടി­മു­റി­ച്ച് ആ സ്ഥാന­ത്ത് കോണ്‍­ക്രീ­റ്റ് കാ­ടു­കള്‍ ന­ട്ടു­വ­ളര്‍­ത്തുന്നു. അ­ടു­ത്തൊ­രു യു­ദ്ധ­മു­ണ്ടാ­വു­ന്നു­ണ്ടെ­ങ്കില്‍ അ­ത് വെ­ള്ള­ത്തി­ന് വേ­ണ്ടി­യാ­ണെ­ന്ന് വര്‍­ഷ­ങ്ങള്‍­ക്ക് മു­മ്പേ പ­റ­യു­ന്നുണ്ട്. അ­ത് യാ­ഥാര്‍­ത്ഥ്യ­മാ­വാന്‍ പോ­വു­ക­യാണ്. ഒ­രു ക­പ്പ് വെ­ള്ള­ത്തി­ന് വേ­ണ്ടി ആ­ളു­കള്‍ നാ­യ്ക്ക­ളെ­പ്പോ­ലെ ക­ടി­കൂ­ടു­ന്ന കാ­ലവും വി­ദൂ­ര­മല്ല.

അ­മ്മ­യേയും സ­ഹോ­ദ­രി­യേയും മ­ക­ളെയും തി­രി­ച്ച­റി­യാന്‍ പ­റ്റാ­ത്ത­വി­ധം മ­നു­ഷ്യ­മന­സ് അ­ന്ധകാ­ര­ത്തില്‍ ആണ്ടു­പോ­യി­രി­ക്കുന്നു. അ­വി­ടെ കാ­മാര്‍­ത്തിയും ധ­നാര്‍­ത്തിയും സു­ഖാര്‍­ത്തിയും പെ­രു­കുന്നു. ഇ­തി­ന്റെ­യൊ­ക്കെ ഫ­ല­മാകാം ഇ­വി­ടെ ചൂ­ടും വി­നാ­ശവും കൂ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്ന് പ­റ­ഞ്ഞാല്‍ അ­ത് തെ­റ്റാ­വു­ക­യില്ല. ഈ­യി­ടെ കാസര്‍­കോ­ട്ട് എന്‍­ഡോ­സള്‍­ഫാന്‍ പീഢി­ത ജ­നകീ­യ മു­ന്ന­ണി­യു­ടെ ജാ­ഗ്ര­താ കണ്‍­വെന്‍­ഷന്‍ ഉ­ദ്­ഘാട­നം ചെ­യ്യാ­നെത്തി­യ ക­വ­യത്രി സു­ഗ­ത­കു­മാ­രി പ­റ­യു­ക­യു­ണ്ടായി, ഇ­വി­ടെ മു­ല­പ്പാ­ലിനും ന­ഞ്ച് ചു­വയ്ക്കും ചൂ­ടാ­ണ് എ­ന്ന്.! പ­രി­ശു­ദ്ധ­മെ­ന്ന് നാം കല്‍­പ്പി­ക്കു­ന്ന മാ­താ­വി­ന്റെ മു­ല­പ്പാല്‍ പോലും കു­ഞ്ഞി­ന് ചൂ­ടു­ള്ള വി­ഷ­മാ­യി മാ­റു­ന്ന സ്ഥിതി. അ­ങ്ങ­നെ­യു­ള്ള വി­ഷ­പ്പാല്‍ നുണ­ഞ്ഞ് ഒ­രി­ക്കലും ഉ­ണ­രാ­ത്ത ഉ­റ­ക്ക­ത്തി­ലേ­ക്ക് അ­മര്‍­ന്നു­കൊ­ള്ളാന്‍ അ­മ്മ കുഞ്ഞി­നോ­ട് പ­റ­യുന്നു. ഇ­ത് ന­മ്മു­ടെ നാ­ടി­നെ ബാ­ധി­ച്ച കെ­ടു­തി­ക­ളു­ടെ നേര്‍ അ­വ­ത­ര­ണ­മാ­ണ്.

Article, Health, Water, Human- rights, Electricity, Woman, Molestation, Parents, Rain, Tsunami, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Ravindran Pady
(Writer)
ചൂ­ട് ഒ­രു ആ­ഗോ­ള പ്ര­തി­ഭാ­സ­മാ­യി മാ­റു­മ്പോ­ള്‍ വാര്‍­ത്ത­കള്‍ക്കും വര്‍­ത്ത­മാ­ന­ങ്ങള്‍ക്കും മാ­ത്ര­മല്ല, ന­മ്മു­ടെ ചി­ന്ത­യ്ക്കും ജീ­വി­ത­ത്തിനും എല്ലാം തീ­പി­ടി­ക്കു­ന്നു. ഡല്‍­ഹി­യില്‍ മൂ­ന്നു­വ­യ­സു­കാ­രി­യെയും എ­ട്ടു­വ­യ­സു­കാ­രി­യെയും കൂ­ട്ട ബ­ലാല്‍­സം­ഗ­ത്തി­ന് ഇ­ര­യാ­ക്കി­യെ­ന്ന വാര്‍­ത്ത ന­മ്മു­ടെ സാം­സ്­കാരിക ബോ­ധ­ത്തി­ന് ത­ന്നെ തീ പി­ടി­പ്പി­ച്ചി­രി­ക്കു­ന്നു. സ­മ­കാലീ­ന സം­ഭ­വ­വി­കാ­സ­ങ്ങ­ളില്‍ മ­ന­സി­നെ ത­ണു­പ്പി­ക്കാനും ശാ­ന്ത­മാ­ക്കാനും പ­റ്റു­ന്ന വാര്‍­ത്ത­കള്‍ ന­ന്നേ കു­റ­വാണ്. അ­സ്വാ­സ്­ഥ്യവും ചൂടും പെ­രു­കു­മ്പോള്‍ അ­വി­ടെ ഒ­രു കു­ളിര്‍­മ­ഴ­യാ­യി ന­ല്ലൊ­രു­വാര്‍­ത്ത പെ­യ്­തു­വീ­ഴാന്‍ കാ­ത്തി­രി­ക്കു­ക­യാ­ണ് ജ­നങ്ങള്‍. ഒ­പ്പം മാ­ന­ത്തു­നി­ന്ന് മ­ഴ­ത്തു­ള്ളി­കള്‍ വീ­ണ് മണ്ണും മ­നസും കു­ളി­ര­ണി­യാ­നും.

Keywords: Article, Health, Water, Human- rights, Electricity, Woman, Molestation, Parents, Rain, Tsunami, Kerala News, International News, report for this special water issue, Water Facts: Water, Save Water, Daily Water Crisis News, Water Resource Issues

إرسال تعليق