Follow KVARTHA on Google news Follow Us!
ad

വിവാഹമോചിതരാകുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ പൈതൃകസ്വത്തില്‍ തുല്യ അവകാശം

ന്യൂഡല്‍ഹി: നിസാര കാര്യങ്ങൾക്ക് വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്. National news, New Delhi, Union Cabinet, Likely, Discuss, Amendment, Marriage, Laws, Divorce, Wife, Equal share, Property, Acquired, Husb
ന്യൂഡല്‍ഹി: നിസാര കാര്യങ്ങള്‍ക്ക് വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്. വിവാഹമോചിതരായാല്‍ ഇനി സ്വന്തം പൈതൃകസ്വത്തു കൂടി ഭാര്യയ്ക്കു വീതീച്ചു നല്‌കേണ്ടി വരും. നിയമപ്രകാരം പങ്കുവയ്‌ക്കേണ്ട മറ്റു സ്വത്തുക്കള്‍ക്കു പുറമേയാണ് ഇത്. ഇത്തരത്തില്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭയില്‍ ശിപാര്‍ശ വന്നിരിക്കുന്നു. ബുധനാഴ്ച നിയമഭേദഗതി ബില്‍ സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്നാണ് സൂചന.

ഈ പുതിയ നിയമഭേദഗതി അനുസരിച്ച്, വിവാഹമോചനം നേടിയാല്‍ വിവാഹസമയത്തും അതിനു ശേഷവും ഭര്‍ത്താവിനുണ്ടായിരുന്ന സ്വത്തിലും അയാളുടെ പൈതൃകസ്വത്തിലും ഭാര്യയ്ക്കു തുല്യ അവകാശമുണ്ടായിരിക്കും. പൈതൃകസ്വത്തില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് അവകാശമുണ്ടെങ്കില്‍ ഭാര്യയ്ക്ക് അവകാശത്തിനു തുല്യമായ പണം നല്കണം. അതേസമയം പുതിയ ഭേദഗതി ബില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കിടയിലും പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയിലും മറുസ്വരങ്ങളുണ്ടാകാനിടയുള്ള ബില്‍ ബുധനാഴ്ച മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്കു വച്ചേക്കും. നേരത്തെ ഹിന്ദു വിവാഹനിയമം, പ്രത്യേക വിവാഹ നിയമം എന്നിവയിലും നിയമഭേദഗതി ബില്‍ കൊണ്ടുവന്നിട്ടുണ്ട്.

National news, New Delhi, Union Cabinet, Likely, Discuss, Amendment, Marriage, Laws, Divorce, Wife, Equal share, Property, Acquired, HusbSUMMARY: NEW DELHI: The Union Cabinet is likely to discuss an amendment to the marriage laws which, in the event of a divorce, would give the wife an equal share of not only the property acquired by the husband during or before the marriage but also his inherited or inheritable property.

Keywords: National news, New Delhi, Union Cabinet, Likely, Discuss, Amendment, Marriage, Laws, Divorce, Wife, Equal share, Property, Acquired, Husband

إرسال تعليق