Follow KVARTHA on Google news Follow Us!
ad
المشاركات

വീട്ടമ്മയുടെ തൊണ്ടയില്‍ നിന്നും ജീവനുള്ള പഴുതാരയെ പുറത്തെടുത്തു

കൂത്താട്ടുകുളം: വീട്ടമ്മയുടെ തൊണ്ടയില്‍ നിന്നും ജീവനുള്ള പഴുതാരയെ പുറത്തെടുത്തു. Kerala news, Centepede, Throat, Doctors, Idukki, Kattappana, House Wife, Sleeping, Pain,
കൂത്താട്ടുകുളം: വീട്ടമ്മയുടെ തൊണ്ടയില്‍ നിന്നും ജീവനുള്ള പഴുതാരയെ പുറത്തെടുത്തു. ഒരാഴ്ച മുന്‍പാണ് പഴുതാര കട്ടപ്പന സ്വദേശിനിയായ അമ്പത്തഞ്ചുകാരിയുടെ തൊണ്ടയില്‍ കയറിപറ്റിയത്. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പഴുതാരയെ പുറത്തെടുത്തത്. ഒരാഴ്ച മുന്പ് കോഴിയിറച്ചി കഴിച്ചപ്പോള്‍ മുതല്‍ തൊണ്ടയില്‍ എന്തോ ഇരിക്കുന്നതു പോലുള്ള അസ്വസ്ഥത വീട്ടമ്മയായ ഇവര്‍ക്ക് അനുഭവപ്പെട്ടിരുന്നു.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ദേവമാതാ ആശുപത്രിയിലേക്ക് അയച്ചു. തൊണ്ടയുടെ പല ഭാഗത്തും വേദന അനുഭവപ്പെടുന്നതായാണ് അവര്‍ ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്ന് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പഴുതാരയെ കണ്ടെത്തി പുറത്തെടുത്തത്.

Kerala news, Centepede, Throat, Doctors, Idukki, Kattappana, House Wife, Sleeping, Pain,അഞ്ച് സെന്റീമീറ്റര്‍ നീളമുള്ള പഴുതാര ഒരാഴ്ച ജീവനോടെ മനുഷ്യന്റെ ഉള്ളില്‍ കഴിഞ്ഞത് അപൂര്‍വ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂജയില്‍ നിന്ന് നേരിട്ട് വെള്ളം കുടിക്കുന്നതിനിടയിലോ ഉറങ്ങിക്കിടക്കുമ്പോഴോ പഴുതാര വീട്ടമ്മയുടെ വായിലൂടെ അകത്തുകടന്നതാകാമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍.

Keywords: Kerala news, Centepede, Throat, Doctors, Idukki, Kattappana, House Wife, Sleeping, Pain,

إرسال تعليق