Follow KVARTHA on Google news Follow Us!
ad

കുതിരയിറച്ചി: മാംസോല്‍പന്ന ഇറക്കുമതി വ്യവസ്ഥ ഖത്തര്‍ കര്‍ശനമാക്കി

ബീഫ് ഉല്‍പന്നങ്ങളില്‍ കുതിരയിറച്ചി കണ്ടെത്തിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറച്ചി ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് Import, Qatar, Europe, Gulf, Asia, America, Kerala News, International News, National News, Gulf News, Health News.
ദോഹ: ബീഫ് ഉല്‍പന്നങ്ങളില്‍ കുതിരയിറച്ചി കണ്ടെത്തിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറച്ചി ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഖത്തര്‍ അധികൃതര്‍ പുതിയ നിബന്ധനകള്‍ ഏര്‍പെടുത്തി.

യൂറോപ്യന്‍ മാംസോല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ ഇനി മുതല്‍ അവയില്‍ മറ്റ് മൃഗങ്ങളുടെ മാംസം കലര്‍ത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധമായും ഹാജരാക്കണമെന്ന് കാട്ടി ഫുഡ് കണ്‍ട്രോള്‍ ജോയിന്റ് കമ്മിറ്റി ഉത്തരവിറക്കി.
Import, Qatar, Europe, Gulf, Asia, America, Kerala News, International News, National News, Gulf News.

ഭ്രാന്തിപ്പശുരോഗബാധയെ തുടര്‍ന്ന് യൂറോപ്പില്‍ നിന്നുള്ള മാംസോല്‍പന്ന ഇറക്കുമതി ദീര്‍ഘകാലമായി ഖത്തര്‍ വിലക്കിയിരിക്കുകയായിരുന്നു. എന്നാല്‍, അടുത്തിടെ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരോധം നീക്കിയിരുന്നു.

ഗള്‍ഫ്-അറബ്, ഏഷ്യന്‍-അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഖത്തര്‍ വിപണിയിലേക്കാവശ്യമായ ഇറച്ചി ഉല്‍പന്നങ്ങളുടെ സിംഹഭാഗവും എത്തുന്നത്.

Keywords: Import, Qatar, Europe, Gulf, Asia, America, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

إرسال تعليق