Follow KVARTHA on Google news Follow Us!
ad

മനുഷ്യക്കടത്തിന് മതസ്ഥാപനങ്ങളെയും ദുരുപയോഗിച്ചതായി കണ്ടെത്തി

ലോക യുവജന സമ്മേളനത്തിന്റെ മറവില്‍ അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക് മനുഷ്യക്കടത്തിന് ശ്രമിച്ച Kochi, World, Youth, Conference, America, Case, Police, Foreign, Export, State, Bank, Cash, Passport, Kerala
Kochi, World, Youth, Conference, America, Case, Police, Foreign, Export, State, Bank, Cash, Passport, Kerala
കൊച്ചി: ലോക യുവജന സമ്മേളനത്തിന്റെ മറവില്‍ അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക് മനുഷ്യക്കടത്തിന് ശ്രമിച്ച കേസിലെ പ്രതികള്‍ മതസ്ഥപനങ്ങളുടെ വിശ്വാസ്യതയെ ദുരുപയോഗിച്ചതായി പോലീസ് കണ്ടെത്തി. മതസ്ഥാപനങ്ങളെയും യുവജനസംഘടനയെയും അതിന്റെ ചുമതലയുള്ള വൈദീകരെയും മുന്നില്‍ നിര്‍ത്തിയാണ് ഷാഡ് വെല്‍ ഇന്റര്‍നാഷണല്‍ യുവാക്കളെ വിദേശത്തേയ്ക്ക് കടത്താനുള്ള തട്ടിപ്പിന് അരങ്ങൊരുക്കി­യത്.

കാത്തലിക് ബിഷപ്പ് യൂത്ത് കമ്മീഷന്റെ ബാ­ങ്ക് അക്കൗണ്ടിലേയ്ക്കാണ് തട്ടിപ്പിന് ഇരയായ യുവാക്കളോട് പണം നിക്ഷേപിക്കാന്‍ പ്രതികള്‍ ആവശ്യപ്പെട്ടത്. കേരളാ കാത്തലിക് യൂത്ത് മൂവ്‌­മെന്റ് (കെ.സി.വൈ.എം) സംസ്ഥാന ഭാരവാ­ഹികളടക്കം തട്ടിപ്പിന് ഇരയായി പണവും, പാസ്‌­പോര്‍ട്ടും, മറ്റ് യാത്രാരേഖകളും നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

ഇതേ അവസരത്തില്‍ യുവജന സംഘടനയുടെ മുന്‍ കാല ഭാരവാഹികളില്‍ ചിലരെ പോലീസ് പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. തട്ടിപ്പിനു നേതൃത്വം കൊടുത്തുവെന്നു പറയുന്ന വൈദീകന്‍ ഫാ. ജയ് സണ്‍ കൊള്ളന്നൂരിനെ യൂത്ത് കമ്മീഷന്‍ സെക്രട്ടറി, കെ.സി.വൈ.എം ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ നിന്ന് കെ.സി.ബി.സി നീക്കം ചെയ്തിട്ടു­ണ്ട്.

ഫാ. ജയ്‌­സണെ ദിവസം മുഴുവന്‍ ചോദ്യം ചെയ്തിരുന്നു. മൂവാറ്റുപുഴ തഴക്കുളം ചിറക്കര മണപ്പുറത്ത് ടോം ബേബി, പാലക്കുഴ മുണ്ടുനടയ്ക്കല്‍ സുബി കുര്യന്‍, എന്നിവരുടെ പ്രേരണയ്ക്ക് വഴങ്ങിയാണ് ഫാ. ജയ്‌­സണ്‍ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് പോലീസ് കരുതുന്നത്.

Keywords: Kochi, World, Youth, Conference, America, Case, Police, Foreign, Export, State, Bank, Cash, Passport, Kerala

Post a Comment