സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സണ്ണിക്കുട്ടി ഏബ്രഹാമിനോട് ഇത്രയ്ക്ക് വിരോധം തോന്നാന്‍ കാരണം എന്തെന്ന് അറിയാന്‍ ഗവേഷണം ആവശ്യമായിരിക്കുന്നു. അല്ലെങ്കില്പിന്നെ, അദ്ദേഹത്തിന് കൊള്ളാവുന്നൊരു പദവി കിട്ടും എന്നുവന്നപ്പോള്‍ കേന്ദ്രത്തെ സ്വാധീനിച്ച് അത് കപ്പിനും ചുണ്ടിനും ഇടയില്‍വച്ച് തട്ടിക്കളയേണ്ട കാര്യമെന്താണ്?
സംസ്ഥാന സര്‍ക്കാര്‍ തുടങ്ങാന്‍ തീരുമാനിച്ച ടി.വി. ചാനലിന്റെ സി.ഇ.ഒ. ആയി സണ്ണിക്കുട്ടി ഏബ്രഹാമിനെ നിയമിച്ചെന്ന വാര്‍ത്തയും അദ്ദേഹത്തിന്റെ ഫോട്ടോയും രണ്ടാഴ്ച മുമ്പ് മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. കേട്ടവര്‍ കേട്ടവര്‍ സന്തോഷിച്ചു. മാതൃഭൂമിയില്‍ നിന്ന് താലപ്പൊലിയേന്തി ആനയിച്ച് കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയുടെ തലപ്പത്ത് നിയമിച്ച സണ്ണിക്കുട്ടിയെ അവിടെ നിന്ന് ചവിട്ടിപ്പുറത്താക്കിയതിന് ഒരു പരിഹാരമാകുമല്ലോ അതെന്ന് മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസിലെ മനസാക്ഷിയുള്ളവരുമൊക്കെ ചിന്തിക്കുകയും ചെയ്തു.
ജയ്ഹിന്ദ് ഭരിക്കുന്നത് രമേശ് ചെന്നിത്തലയാണെങ്കിലും സര്‍ക്കാര്‍ എ ഗ്രൂപ്പിന്റേതാണെന്ന പൊതു സത്യം ഒന്നുകൂടി ഉറയ്ക്കാന്‍ ഇടയാവുകയും ചെയ്തു. പക്ഷേ, അടുത്ത ദിവസം ദാ, ഡല്‍ഹിയില്‍ നിന്ന് ഇടിത്തീ പൊലൊരു വാര്‍ത്ത വരുന്നു. സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ സ്വന്തം നിലയില്‍ ടി.വി. ചാനല്‍ തുടങ്ങാന്‍ അനുമതിയില്ലത്രേ. പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലുമെല്ലാം പടവും വാര്‍ത്തയും വന്നതിനു പിന്നാലെ സണ്ണിക്കുട്ടിക്കു മാത്രമല്ല, ഉമ്മന്‍ ചാണ്ടിക്കും നാണക്കേടായിപ്പോയി സംഗതി. ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന നേതാവും സണ്ണിക്കുട്ടി ഏബ്രഹാം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമാണ്. പക്ഷേ, എന്തിനും മുതിരുന്നവരാണ് മറുപക്ഷത്ത് എന്ന് മനസിലാക്കാന്‍ കഴിഞ്ഞതേയില്ല. സാധാരണഗതിയില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇത്തരം പണി പറ്റുന്നതല്ല. എന്തോ, ഭരണത്തിരക്കിലും കെ.പി.സി.സി. പുന:സംഘടനാ തിരക്കിലുംപെട്ട് കാലിടറിപ്പോയതാവാം.
കോണ്‍ഗ്രസ് നേതൃത്വം വഴിയാധാരമാക്കിയ സീനിയര്‍ പത്രപ്രവര്ത്തകന് സണ്ണിക്കുട്ടിയുടെ മാധ്യമ പരിചയവും കാര്യക്ഷമതയും വിനിയോഗിച്ച് സ്വന്തമായി ഒരു സര്‍ക്കാര്‍ ചാനല്‍ തുടങ്ങാനായിരുന്നു ഉമ്മന്‍ ചാ്ണ്ടിയുടെ തീരുമാനം. പിന്നീട് കെ.പി.സി.സി. സെക്രട്ടറിയും കെ.ടി.ഡി.സി. ചെയര്‍മാനുമൊക്കെയായി മാറിയ വിജയന് തോമസിനെ ജയ്ഹിന്ദ് ചാനല്‍ ഡയറക്ടര്‍ ആക്കാനാണ് ആദ്യം സണ്ണിക്കുട്ടിയെ ഒഴിവാക്കിയത്. പിന്നീട്, ഏഷ്യാനെറ്റ് വിട്ട കെ.പി. മോഹനനെ സി.ഇ.ഒ. ആക്കാന്‍ ജയ്ഹിന്ദില്‍ സണ്ണിക്കുട്ടിയുടെ ചുമതലകള്‍ വെട്ടിക്കുറച്ചു. ആത്മാഭിമാനം ഉള്ളതുകൊണ്ട് സണ്ണിക്കുട്ടി പിന്നെ അവിടെ നിന്നില്ല. പുറത്തുവന്നശേഷം ചാനലുകളിലെ ഒമ്പതുമണി ചര്‍ച്ചയില്‍ സജീവമായി.
ഏഷ്യാനെറ്റില്‍ പത്രവിശേഷം പറച്ചിലുകാരനുമായി. അങ്ങനെ ജീവിച്ചുപോകുന്നതിനിടയിലാണ് സര്‍ക്കാര്‍ വക ചാനല്‍ എന്ന പ്രലോഭനം വന്നു വീണത്. അത് പാരവച്ച് ഇല്ലാതാക്കിയത് ഐ ഗ്രൂപ്പുകാരുടെ മികവുകൊണ്ടാണെന്ന് പറയുന്നവരെ കുറ്റം പറയുന്നതെങ്ങനെ? സണ്ണിക്കുട്ടിയുടെ കൂറ് എ ഗ്രൂപ്പുകാരോടാണെന്നും അതില്‍ തന്നെ ഉമ്മന്‍ ചാണ്ടിയോടാണെന്നും ഐ ഗ്രൂപ്പുകാര്‍ പറഞ്ഞു നടന്നിരുന്നു. അതിനുള്ള പകവീട്ടല്‍ കൂടിയാണത്രേ ഡല്‍ഹി വഴി ചെയ്തത്.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങുന്ന ടിവി ചാനലിന്റെയും കൊച്ചിയില്‍ ആരംഭിക്കുന്ന മീഡിയ സിറ്റിയുടെയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായാണ് സണ്ണിക്കുട്ടി ഏബ്രഹാമിനെ നിയമിച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയനിരീക്ഷകനുമായ സണ്ണിക്കുട്ടി ഏബ്രഹാമിനെ നിയമിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ പത്രക്കുറിപ്പായി അറിയിച്ചത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മന്ത്രി കെ.സി. ജോസഫ് ചെയര്‍മാനും പി.ആര്.ഡി. ഡയറക്ടര്‍ എ. ഫിറോസ് കണ്‍വീനറുമായാണ് ചാനല്‍ പ്രഖ്യാപിച്ചത്. പ്രമുഖ പത്രപ്രവര്‍ത്തകനായ പി.എന്‍. പ്രസന്നകുമാര്‍, പ്രശസ്ത എഴുത്തുകാരന് ടി.പി. രാജീവന് തുടങ്ങിയവരെ ഏകോപന സമിതിയിലും ഉള്‍പ്പെടുത്തി.
സണ്ണിക്കുട്ടി മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യുറോ ചീഫും അതുകഴിഞ്ഞ് ജയ്ഹിന്ദ് ടിവിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ചീഫ് എഡിറ്ററുമായിരുന്നു. മുപ്പത്തിനാല് വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന പരിചയമാണ് കൈമുതല്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളെ അറിയിക്കുന്നതിനും സര്‍ക്കാരിന്റെ നയപരിപാടികള്‍ പ്രചരിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ടി.വി. ചാനല്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ദുബൈ മീഡിയ സിറ്റിയുടെ മാതൃകയിലാണ് കൊച്ചിയില്‍ മീഡിയ സിറ്റി എന്നും ധാരണയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിംഗ് എന്‍ജിനീയറിംഗ് കോര്പറേഷന് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്‍സി ആയും വച്ചു.
എല്ലാം കഴിഞ്ഞപ്പോള്‍, വീണിതല്ലോ കിടക്കുന്നു ധരണിയില്‍...
-പി.എസ്. റംഷാദ്

Keywords: Article, Channel, Media, Goverment, Ramesh Chennithala, Oommen Chandy, P. Ramshad, T.V. Channel.