Follow KVARTHA on Google news Follow Us!
ad

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പന്ത്രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച കേസില്‍ ചിലങ്ക ബീച്ചില്‍ Daughter, Rape, Father, Arrest, Case, House, Alappuzha, Police, School., Study, Holidays, Kerala
Daughter, Rape, Father, Arrest, Case, House, Alappuzha, Police, School., Study, Holidays, Kerala
വാടാനപ്പള്ളി: മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പന്ത്രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച കേസില്‍ ചിലങ്ക ബീച്ചില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ശ്രീകണ്ഠമംഗലം മഠത്തിപ്പറമ്പ് ചാലപ്പറമ്പ് വീട്ടില്‍ ഷാജിയെയാണ്(42) എസ്.ഐ. സന്ദീപ് കുമാറും സംഘവും അറസ്റ്റുചെയ്തത്. കൊടുങ്ങല്ലൂരില്‍ ബോര്‍ഡിങ് സ്­കൂളില്‍ പഠിക്കുന്ന മകള്‍ അവധിക്ക് വീട്ടിലെത്തുമ്പോഴായിരുന്നു പീഡനമെന്ന് പോലീസ് പറ­ഞ്ഞു.

നിരന്തരം ശല്യം തുടര്‍ന്നപ്പോള്‍ ക്ലാസിലെ അധ്യാപികയോട് കുട്ടി വിവരം അറിയിക്കുകയായിരുന്നു. സ്­കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയെ അറിയിച്ചതിനെതുടര്‍ന്ന് അവരാണ് വിവരം പോലീസില്‍ അറിയിച്ചത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ ഷാജിയുടെ ആദ്യ ഭാര്യയിലെ മകളാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Daughter, Rape, Father, Arrest, Case, House, Alappuzha, Police, School., Study, Holidays, Kerala, Father arrested for molesting daughter.

Post a Comment