Follow KVARTHA on Google news Follow Us!
ad

മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കുറവ്

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 0.2 ശതമാനം കുറഞ്ഞു. സപ്തംബറില്‍ അവസാനിച്ച രണ്ടാം ത്രൈമാസത്തിലാണ് India, Economy , Gross domestic product , GDP, July-September period, Provisional government , Prime Minister, Manmohan Singh, Cchief economic advisor, C. Rangarajan, CNBC, Reuters , Reserve Bank of India
GDP growth at 5.3 percent, headed for decade low
മുംബൈ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 0.2 ശതമാനം കുറഞ്ഞു. സപ്തംബറില്‍ അവസാനിച്ച രണ്ടാം ത്രൈമാസത്തിലാണ് മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തിലെ ജി.ഡി.പി വളര്‍ച്ച 5.3 ശതമാനമായി. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 5.5 ശതമാനമായിരുന്നു മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 6.7 ശതമാനമായിരുന്നു.

മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് 5.3 ശതമാനം വളര്‍ച്ച. കഴിഞ്ഞ ജനുവരിമാര്‍ച്ച് ത്രൈമാസത്തിലെ ജിഡിപി നിരക്ക് ഇതേ തോതിലായിരുന്നു. ഇതോടെ അവസാന മൂന്ന് ത്രൈതമാസങ്ങളിലും രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച ആറ് ശതമാനത്തിന് താഴെയായി. ഇത് ആശങ്കാജനകമായ അവസ്ഥയാണെന്നാണ് സാമ്പത്തിക വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

ഉത്പാദന മേഖലയിലെ വളര്‍ച്ച 0.8 ശതമാനമായും, കാര്‍ഷിക മേഖലയിലേത് 1.2 ശതമാനവുമായും ഈ കാലയളവില്‍ വളര്‍ച്ചനിരക്ക്  താഴ്ന്നിട്ടുണ്ട്. വ്യാവസായിക വളര്‍ച്ച 2.8 ശതമാനമായും  താഴ്ന്നിട്ടുണ്ട്. പക്ഷെ നിര്‍മാണ മേഖലയുടെ വളര്‍ച്ച 6.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഖനനമേഖലയില്‍ 1.9 ശതമാനവും സേവന മേഖലയില്‍ 7.2 ശതമാനവുമാണ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

SUMMARY:
India's economy extended its long slump in the last quarter, with lower-than-expected growth keeping it on track for its worst year in a decade and underscoring the urgency of politically difficult reforms to spur a revival.

Key Words: India, Economy , Gross domestic product , GDP, July-September period, Provisional government , Prime Minister, Manmohan Singh, Cchief economic advisor, C. Rangarajan, CNBC, Reuters , Reserve Bank of India

إرسال تعليق