Follow KVARTHA on Google news Follow Us!
ad
Posts

ദിലീപ് അടൂര്‍ ഭാസിയാവുന്നു

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ അടൂര്‍ ഭാസിയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. film, Dileep, Malayalam,
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ അടൂര്‍ ഭാസിയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. ദിലീപാണ് അടൂര്‍ ഭാസിക്ക് ജീവന്‍ നല്‍കുക. സുകു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് അടൂര്‍ ഭാസിയുടെ ബന്ധുവായ ബി.ഹരികുമാറാണ്.

അടൂര്‍ ഭാസിയുടെ ജീവിതത്തിന്റെ ഏടുകളിലൂടെ സഞ്ചരിക്കുന്ന സിനിമയാകും ഇതെന്ന് ചിത്രത്തിന്റെ  അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ശുദ്ധ ഹാസ്യത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചെങ്കിലും അടൂര്‍ ഭാസിയുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് സുകു മേനോന്‍  പറഞ്ഞു.

ഇപ്പോഴത്തെ തിരക്കുകള്‍ കഴിഞ്ഞാല്‍  ദിലീപ് ചിത്രത്തില്‍​അഭിനയിക്കാനെത്തും.  അടൂര്‍ ഭാസിയുടെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ദിലീപിനെപ്പോലെ മറ്റൊരു താരമില്ലെന്ന് സുകു മേനോന്‍  പറഞ്ഞു. അടൂര്‍ ഭാസിയുടെ അച്ഛന്‍ ഇ.വി. കൃഷ്ണപിള്ളയായി മധു അഭിനയിക്കും.

SUMMARY: Dileep’s passion to do experimental roles is quite famous in industry. After the offer to act as Bhagavan Sathya Sai Baba another dream role beckons the actor. This time the actor will be seen as legendary Malayalam comedian Adoor Bhasi in his biopic.

Post a Comment