Follow KVARTHA on Google news Follow Us!
ad
Posts

ഇബ്രാഹിം ബേവിഞ്ചയെ സാഹിത്യ അക്കാദമിയിലേക്ക് തിരഞ്ഞെടുത്തു

തൃശൂര്‍: കേരള സാഹിത്യ അക്കാദമി അംഗമായി എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹിം ബേവിഞ്ചയെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.   കാസര്‍കോട്ട് നിന്നുള്ള ഏക പ്രതിനിധിയാണ് ബേവിഞ്ച. അക്ബര്‍ കക്കട്ടില്‍, വിജയലക്ഷ്മി, ജോസ് പനച്ചിപ്പുറം, അജിതന്‍ മേനോത്ത്, ഗിരിജ സേതുനാഥ്, പ്രൊഫ. സന്തോഷ് ജെ.കെ.വി, വാണിദാസ് എളയാവൂര്‍, ജെന്നിംഗ്‌സ് ജേക്കബ്, ഡോ: പ്രമീളാദേവി, എം.ഡി. രാജേന്ദ്രന്‍, പി.കെ. പാറക്കടവ്, ഡോ: സത്യജിത്ത് തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. പെരുമ്പടവം ശ്രീധരനെ പ്രസിഡണ്ടായും ബാലചന്ദ്രന്‍ വടക്കേടത്തിനെ വൈസ് പ്രസിഡണ്ടായും ആര്‍. ഗോപാലകൃഷ്ണനെ സെക്രട്ടറിയായും നേരത്തേ സര്‍ക്കാര്‍ നിയമിച്ചിരുന്നു.



You might also read

Post a Comment