Follow KVARTHA on Google news Follow Us!
ad

Longest Movie | 4.15 മണിക്കൂർ സമയമുള്ള എക്കാലത്തെയും ദൈർഘ്യമേറിയ ഇന്ത്യൻ സിനിമ, 33 നായകന്മാരും 10 നായികമാരും, എന്നിട്ടും ബോക്‌സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടു! ഡസനിലധികം താരങ്ങളുടെ കരിയറും അവസാനിച്ചു!

മുടക്ക് മുതലും നേടാനായില്ല Longest Movie, Cinema, National News
ന്യൂഡെൽഹി: (KVARTHA) ഒടിടി വിപ്ലവം ഇന്ത്യൻ സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമകളിൽ ഒരു ഡസൻ പാട്ടുകൾ ഉണ്ടായിരുന്ന കാലത്ത്, മൂന്നു മണിക്കൂറിലധികം ദൈർഘ്യമുള്ള സിനിമകൾ സാധാരണമായിരുന്നു. എന്നാൽ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ സിനിമ 33 പ്രമുഖ താരങ്ങൾ ഉണ്ടായിട്ടും പരാജയപ്പെട്ടു. നാല് മണിക്കൂറും 15 മിനിറ്റുമായിരുന്നു ഈ സിനിമയുടെ ദൈർഘ്യം. ബോളിവുഡിൽ നിർമിച്ച ഏറ്റവും ദൈർഘ്യമേറിയ ചിത്രവുമാണ് ഇത്.


2003-ൽ പുറത്തിറങ്ങിയ ജെ പി ദത്തയുടെ യുദ്ധ ചിത്രമായ എൽഒസി കാർഗിൽ ആണ് (LOC: Kargil) ഈ ചരിത്രം കുറിച്ച സിനിമ. കാർഗിൽ യുദ്ധ പശ്ചാത്തലത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. സിനിമയെ സ്പെഷ്യൽ ആക്കിയത് അതിലെ വമ്പൻ താരനിര ആയിരുന്നു. 33 നായകന്മാരും 10 നായികമാരും അടക്കം 43 അഭിനേതാക്കൾ പ്രധാന വേഷത്തിൽ അഭിനയിച്ചു. അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത്, സെയ്ഫ് അലി ഖാൻ, സുനിൽ ഷെട്ടി, അഭിഷേക് ബച്ചൻ, നാഗാർജുന, മനോജ് ബാജ്‌പേയി, കരീന കപൂർ, റാണി മുഖർജി, രവീണ ടണ്ടൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നു.

എന്നാൽ ഈ താരങ്ങളുടെയെല്ലാം സാന്നിധ്യത്തിനും അവിസ്മരണീയമായ പാട്ടുകൾക്കും എൽഒസി കാർഗിലിനെ ബോക്സ് ഓഫീസ് തകർച്ചയിൽ നിന്ന് രക്ഷിക്കാനായില്ല . 33 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം 2003 ഡിസംബർ 12 ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. എന്നിരുന്നാലും, ശക്തമായ ഓപ്പണിംഗിന് ശേഷം ബോക്സ് ഓഫീസിൽ പ്രകടനം കുറഞ്ഞു. ഒടുവിൽ, ലോകമെമ്പാടും 31 കോടി രൂപ മാത്രമാണ് നേടിയത്.

സിനിമയിലെ പല വലിയ താരങ്ങളെയും പരാജയം ബാധിച്ചില്ല. അജയ്, സെയ്ഫ്, അഭിഷേക്, നാഗാർജുന തുടങ്ങിയവർ കൂടുതൽ സിനിമകൾ പിന്നീട് ചെയ്‌തു. എന്നാൽ സിനിമയുടെ പരാജയത്തിന്റെ ആഘാതം പേറിയത് പുതുമുഖങ്ങളിൽ ചിലരായിരുന്നു. കരൺനാഥ്, അർമാൻ കോഹ്‌ലി, പുരു രാജ്കുമാർ, ഷഹ്‌സാദ് ഖാൻ, അമർ ഉപാധ്യായ, ബിക്രം സലൂജ, വിനീത് ശർമ, ദീപക് ജേത്തി, പ്രിയ ഗിൽ, ആകാൻക്ഷ മൽഹോത്ര, അക്ബർ നഖ്‌വി എന്നിവരടക്കമുള്ള അഭിനേതാക്കൾ ഈ സിനിമ പരാജയപ്പെട്ടതിന് ശേഷം മികച്ച അവസരങ്ങൾ ലഭിക്കാതെ പോയി.

Keywords: News, World, National, New Delhi, Longest Movie, Cinema, Box Office, Actor, Actoress,  India's longest film was 4 hours long, flopped badly despite 33 heroes, 10 heroines; ended careers of over dozen stars.
< !- START disable copy paste -->

Post a Comment