Follow KVARTHA on Google news Follow Us!
ad

രണ്ട് ഇന്ദ്രന്മാരുടെ വി ഐ പി പോരാട്ടം ഇനി ഇല്ല, വരുണയില്‍ വിജയേന്ദ്ര പിന്മാറി,യതീന്ദ്ര മാത്രം

യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര ആ സീറ്റില്‍ ഇനി മത്സരിക്കില്ല. ഇതോടെ വരുണ നിയമസഭാ മണ്ഡലത്തിലെ Article, Karnataka, Election, BJP, Congress,
കര്‍ണ്ണാടക ഡയറി-1/ അസ്‌ലം മാവില

(www.kvartha.com 24/04/2018) യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര ആ സീറ്റില്‍ ഇനി മത്സരിക്കില്ല. ഇതോടെ വരുണ നിയമസഭാ മണ്ഡലത്തിലെ മത്സരത്തിന്റെ എല്ലാ ചൂടും ചൂരും കെട്ടടങ്ങിയ മട്ടാണ്. അല്ലായിരുന്നെങ്കില്‍ രണ്ട് രാഷ്ട്രീയ ഭിഷ്മാചാര്യന്മാരുടെ മക്കള്‍ തമ്മിലുള്ള വീറുറ്റ പോരാട്ടം കന്നഡ മക്കള്‍ കണ്ടേനെ.

വരുണ മണ്ഡലത്തില്‍ കര്‍ണ്ണാടക മുഖ്യ മന്ത്രി സിദ്ധാരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. യതീന്ദ്രയുടെ പേര് പരസ്യമായപ്പോള്‍ തന്നെ യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര അനൗദ്യോഗികമായി ആഴ്ചകള്‍ക്ക് മുമ്പേ മത്സരരംഗത്തിറങ്ങിയിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകര്‍ എല്ലാവരും ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിച്ചു കൊണ്ടിരിക്കെയാണ് യദിയൂരപ്പയുടെ പ്രസ്താവന മകന്‍ വരുണ സീറ്റില്‍ ജനവിധി തേടില്ല.

Article, Karnataka, Election, BJP, Congress,'Indrans' not  Contest  in Karnataka election 2018, Vijayandera Pulled out, Yatheenthra will contest


അതു കേട്ടതോടെ വരുണ മണ്ഡലത്തില്‍ ബി.ജെ.പി. നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ ഒരുമ്പെട്ട് തിരിഞ്ഞിരിക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊളിച്ചു. അമിത്ഷാ-അനന്ദ് കുമാര്‍ ടീമിനെതിരെ ഗോ ഗോ വിളികള്‍ ഉയര്‍ന്നു. തീരുമാനം മാറ്റിയില്ലെങ്കില്‍ ബി.ജെ.പി.യില്‍ നിന്നും രാജി വെച്ച് ജനതാദള്‍ (എസ്) പാര്‍ട്ടിയില്‍ ചേരുമെന്നാണ് അവരുടെ ഭീഷണി.

അപ്രതീക്ഷിതമായ നേതൃത്വത്തിന്റെ ഈ തീരുമാനത്തിന് പിന്നില്‍ നടന്ന അടിയൊഴുക്ക് എന്താണെന്ന് വരും നാളുകളില്‍ അറിയാം. ആ പ്രഖ്യാപനം നടത്തിയത് യദിയൂരപ്പയാണ്. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം അത്രമേലുണ്ടാകണം.
ബി ജെ പിക്കാര്‍ വലിയ വായയില്‍ ബഡായി പറയും, ഒരു പ്ലാനിംഗില്ലാതെയാണ് എല്ലാം ചെയ്യുക, വരുണയില്‍ മത്സരിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ആളാണ് ഇന്നില്ലെന്ന് പറയുന്നത് സമാന ആശയത്തില്‍ കോണ്‍ഗ്രസ് നേതാവ് വീരപ്പമൗലി ട്വീറ്റ് ചെയ്തു കഴിഞ്ഞു. വരും നാളുകള്‍ ബി ജെ പിക്ക് പ്രവര്‍ത്തകരോട് ആലോചിച്ച് മറുപടി പറയേണ്ട രീതിക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Karnataka, Election, BJP, Congress,'Indrans' not  Contest  in Karnataka election 2018, Vijayandera Pulled out, Yatheenthra will contest