Follow KVARTHA on Google news Follow Us!
ad
Posts

മംഗള്‍യാന്റെ ദിശ മാറ്റിയതായി ഐ.എസ്.ആര്‍.ഒ

ചൊവ്വയ്ക്കരികിലൂടെ കടന്നുപോകുന്ന വാല്‍ നക്ഷത്രമായ സൈഡിങ് സ്പ്രിങിന്റെ പരിധിയില്‍ നിന്ന് മംഗള്‍യാന്റെ ദിശ മാറ്റിയെന്ന് ISRO, New Delhi, ISRO repositions Mangalyaan to make way for passing comet, Threat,
ന്യൂഡല്‍ഹി: (www.kvartha.com 17.10.2014) ചൊവ്വയ്ക്കരികിലൂടെ കടന്നുപോകുന്ന വാല്‍ നക്ഷത്രമായ സൈഡിങ് സ്പ്രിങിന്റെ പരിധിയില്‍ നിന്ന് മംഗള്‍യാന്റെ ദിശ മാറ്റിയെന്ന് ഐ.എസ്.ആര്‍.ഒ. ഞായറാഴ്ചയാണ് വാല്‍നക്ഷത്രം മംഗള്‍യാന്റെ അടുത്തുകൂടി കടന്നുപോകുന്നത്.

ദിശയിലും വേഗത്തിലും ചെറിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിക്കാന്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്‌തെങ്കിലും ഭ്രമണപഥത്തിലെത്തിയശേഷം ഈ വാല്‍നക്ഷത്രമാണ് ഭീഷണിയുയര്‍ത്തുന്നത്.

13,000 കിലോമീറ്റര്‍ മാറിയാണ് വാല്‍നക്ഷത്രം സഞ്ചരിക്കുന്നതെങ്കിലും അവയില്‍ നിന്നും വേര്‍പെടുന്ന കഷണങ്ങള്‍ മംഗള്‍യാനില്‍ പതിക്കാന്‍ സാധ്യയുണ്ട്. നാസയുടെ ഉപഗ്രഹമായ മാവെനും ഈ വാല്‍നക്ഷത്രം ഭീഷണിയുയര്‍ത്തിയിരുന്നു. എന്നാല്‍ നാസ പേടകത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
ISRO, New Delhi, ISRO repositions Mangalyaan to make way for passing comet, Threat,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മംഗലാപുരത്ത് സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് കൊള്ളയടിക്കുന്നു

Keywords: ISRO, New Delhi, ISRO repositions Mangalyaan to make way for passing comet, Threat, 

Post a Comment