Follow KVARTHA on Google news Follow Us!
ad
Posts

വീണ്ടും ജാമ്യ കാലാവധി അവസാനിക്കുന്നു; ബലാബലം നോക്കാന്‍ മഅ്ദനിയുടെ അഭിഭാഷകരും പ്രോസിക്യൂഷനും

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യ കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 22നു ശേഷം അദ്ദേഹത്തെ ഏതുവിധവും ജയിലിലേക്ക് Abdul-Nasar-Madani, Supreme Court of India, Bail, Karnataka, Bangalore, Accused,Hospital, Goverment,
തിരുവനന്തപുരം:(www.kvartha.com 10.09.2014) ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യ കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 22നു ശേഷം അദ്ദേഹത്തെ ഏതുവിധവും ജയിലിലേക്ക് തിരിച്ചയക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി. മഅ്ദനി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നുവരുത്തി ജാമ്യം നീട്ടിക്കൊടുക്കുന്നത് തടയാനാണു ശ്രമമെന്നാണു സൂചന.

ആദ്യം ഒരു മാസവും പിന്നീട് രണ്ടാഴ്ചയും ഒരു മാസവും ജാമ്യം നീട്ടിക്കിട്ടിയ മഅ്ദനി ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നില്ല എന്ന് ബോധ്യപ്പെട്ടതോടെയാണു സുപ്രീംകോടതി മൂന്നാം തവണ വീണ്ടും ജാമ്യം നീട്ടിയത്. അതാണ് 22ന് അവസാനിക്കുന്നത്. ചികില്‍സ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നീട്ടിക്കിട്ടണം എന്ന ആവശ്യവുമായി മഅ്ദനി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ അപേക്ഷ 22നു പരിഗണിക്കും.

Abdul-Nasar-Madani, Supreme Court of India, Bail, Karnataka, Bangalore, Accused,Hospital, Goverment,കോടതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ മഅ്ദനിക്ക് പരപ്പന അഗ്രഹാര ജയിലിലേക്കു മടങ്ങേണ്ടിവരും. അതിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതൊഴിവാക്കാന്‍ മഅ്ദനിയുടെ അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനും കോടതിയില്‍ ഹാജരായി സ്ഥിതി വിശദീകരിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയും മഅ്ദനിയെ നിരീക്ഷിക്കുന്ന കര്‍ണാടക പോലീസിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കോടതി കഴിഞ്ഞ തവണ തീരുമാനമെടുത്തത്.

മഅ്ദനി ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. അതാകട്ടെ,പോലീസ് അദ്ദേഹത്തിന് അനുകൂലമായതുകൊണ്ടല്ലെന്നും മറിച്ച്, മഅ്ദനി കൃത്യമായി കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാം തവണ ജാമ്യം നീട്ടിക്കിട്ടിയ ശേഷവും അതില്‍ നിന്ന് അണുവിട അദ്ദേഹം വ്യതിചലിച്ചിട്ടില്ലെന്നായിരിക്കുമേ്രത അവര്‍ വാദിക്കുക. ബദലായി കര്‍ണാടക സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ നിര്‍ണായകമായിരിക്കും എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

റമദാന്‍ നോമ്പുകാലത്താണു മഅ്ദനിക്ക് ജാമ്യം ലഭിച്ചത്. അതുകൊണ്ട് ആശുപത്രിയിലാണെങ്കിലും അദ്ദേഹത്തിനു ചെറിയ പെരുന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ സാധിച്ചു. ഒക്ടോബര്‍ ആദ്യം ബലി പെരുന്നാള്‍ വരാനിരിക്കുകയാണ്. ഇത്തവണ ജാമ്യം നീട്ടിക്കിട്ടിയാല്‍ ബലി പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ സാധിക്കും. പാതിവഴിയിലായ ചികില്‍സ ഇടയ്ക്കു നിര്‍ത്തിയാല്‍ അത് രോഗാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും എന്നാണ് നേരത്തേ മഅ്ദനിയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട്.

അതിനു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഉണ്ടായിട്ടുള്ള പുരോഗതി ഇത്തവണയും അറിയിക്കും. പലവിധ രോഗങ്ങളുള്ള മഅ്ദനിയുടെ രോഗാവസ്ഥയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് കോടതി അതീവ ഗൗരവത്തോടെയാണു പരിഗണിക്കാറ്. മഅ്ദനിയുടെ അഭിഭാഷകരുടെ വാദത്തെയും പ്രോസിക്യൂഷന്റെ എതിര്‍പ്പിനെയുംകാള്‍ അധികം കോടതി പരിഗണിക്കുക ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയാണ്. കഴിഞ്ഞ തവണ അതാണുണ്ടായത്. പ്രോസിക്യൂഷനോ മഅ്ദനിയുടെ അഭിഭാഷകര്‍ക്കോ സ്വാധീനിക്കാന്‍ സാധിക്കാത്ത വിധം നിഷ്പക്ഷമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് എന്ന കോടതിയുടെ അപ്രഖ്യാപിത നിലപാട് ജാമ്യം നീട്ടിക്കിട്ടാന്‍ സഹായകമാകും എന്നാണ് മഅ്ദനിയുടെ കുടുംബവും പിഡിപി നേതൃത്വവും പ്രതീക്ഷിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: ബേവിഞ്ച വെടിവെപ്പ്: അധോലോക സംഘാംഗങ്ങളായ യൂസഫ് സിയാദും നൂര്‍ഷയും പിടിയില്‍

Keywords: Abdul-Nasar-Madani, Supreme Court of India, Bail, Karnataka, Bangalore, Accused,Hospital, Goverment,

Post a Comment