Follow KVARTHA on Google news Follow Us!
ad

അബ്ദുള്ളക്കുട്ടി എം.എല്‍.എക്കെതിരായ പരാതിയില്‍ മൊഴി നല്‍കാന്‍ സരിതയ്ക്ക് നോട്ടീസ്

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് എ പി അബ്ദുല്ലക്കുട്ടി എംഎല്‍എക്കെതിരായThiruvananthapuram, A.P Abdullakutty, BJP, Court, Complaint, Allegation, Kerala,
തിരുവന്തപുരം: (www.kvartha.com 14.04.2014) സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക്  എ പി അബ്ദുല്ലക്കുട്ടി എംഎല്‍എക്കെതിരായ ലൈംഗികാരോപണക്കേസില്‍ മൊഴി നല്‍കാന്‍ കോടതി നോട്ടീസ് നല്‍കി. ഏപ്രില്‍ 28 ന് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സരിതയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് നോട്ടീസ് നല്‍കിയത്. അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങളില്‍ മൊഴി നല്‍കാന്‍ നേരത്തെ പോലീസ് നോട്ടീസ് അയച്ചെങ്കിലും തെരഞ്ഞെടുപ്പിനുശേഷം മാത്രമേ താന്‍ മൊഴി നല്‍കുകയുള്ളൂവെന്ന് കാണിച്ച് സരിത പോലീസിന് മറുപടി നല്‍കിയിരുന്നു.

മാര്‍ച്ച് 11 നാണ് സരിത അബ്ദുള്ളക്കുട്ടി എം.എല്‍.എക്കെതിരെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.  പരാതിയില്‍ ബലാത്സംഗം, സ്ത്രീത്വത്തെ അവഹേളിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള  പരാതിയില്‍ മേല്‍ നടപടികള്‍ സ്വീകരിക്കണമെങ്കില്‍ സരിതയുടെ മൊഴി ആവശ്യമാണെന്ന നിലപാടിലാണ്  പോലീസ് .

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൊഴി നല്‍കാമെന്ന് പറഞ്ഞതനുസരിച്ച് വീണ്ടും  ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയെങ്കിലും സ്‌റ്റേഷനില്‍ ഹാജരാകാനോ മറുപടി നല്‍കാനോ സരിത ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ മജിസ്‌ട്രേറ്റ് നോട്ടീസ് നല്‍കിയത്.

അതേസമയം സരിത പരാതിയില്‍ നിന്നും പിന്‍മാറുന്നതായും സൂചനയുണ്ട്. 2013 മെയ് പത്തിന് സോളാറിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അബ്ദുല്ലക്കുട്ടി സരിതയെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി.
Thiruvananthapuram, A.P Abdullakutty, BJP, Court, Complaint, Allegation,
തുടര്‍ന്ന് അവിടെ വെച്ച് അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിത പരാതിയില്‍പറഞ്ഞിരുന്നത്. പിന്നീട് പലപ്പോഴും കസ്റ്റഡിയിലുള്ളപ്പോഴും അബ്ദുല്ല കുട്ടി തന്നെ ഫോണില്‍ വിളിച്ച് അനാവശ്യമായി സംസാരിച്ചിരുന്നുവെന്നും സരിത പരാതിയില്‍ ആരോപിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കുവൈത്തില്‍ നഷ്ടപ്പെട്ട 38,000 രൂപയുടെ മൊബൈല്‍ ഫോണ്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍

Keywords: Thiruvananthapuram, A.P Abdullakutty, BJP, Court, Complaint, Allegation, Kerala.

Post a Comment