Follow KVARTHA on Google news Follow Us!
ad

രാഹുല്‍ അമോഠിയിലും റാബ്‌റി ദേവി സരനിലും പത്രിക സമര്‍പിച്ചു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ Rahul Gandhi, Sonia Gandhi, Family, Narendra Modi, Gujrath, Helicopter, National,
അമേഠി: (www.kvartha.com 12.04.2014)  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍   നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിനൊപ്പം മാതാവും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ഉണ്ടായിരുന്നു.

ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. രാഹുലിനെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് അമേഠിയില്‍ നടത്തിയത്.  500 കിലോഗ്രാം റോസാ പുഷ്പങ്ങള്‍ അര്‍പ്പിച്ച് അമേഠിയിലെത്തിയ  രാഹുലിനെ അണികള്‍ വരവേറ്റു. അമേഠിയും അമേഠിയിലെ ജനങ്ങളും തനിക്ക് കുടുംബം പോലെയാണെന്ന് രാഹുല്‍ പ്രതികരിച്ചു. അമേഠിയിലെ സ്ത്രീകളുടെ പുരോഗമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചതായി  രാഹുല്‍ അവകാശപ്പെട്ടു.

Rahul Gandhi, Sonia Gandhi, Family, Narendra Modi, Gujrath, Helicopter, National, Rahul Gandhi files nomination from Amethi
ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ വ്യക്തിപരമായി താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. വിവാഹിതനായ മോഡി പത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍  ഭാര്യയുടെ പേര് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞത്.

 2004ലെയും 2009ലെയും പോലെ ഇത്തവണ നടത്തിയ അഭിപ്രായ സര്‍വേകളും  തെറ്റാണെന്ന്  തെളിയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സ്മൃതി ഇറാനി, ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് എന്നിവരാണ് ഇക്കുറി അമേഠിയില്‍ രാഹുലിന്റെ എതിരാളികള്‍.

അതേസമയം  ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവി സരന്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും  മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പട്‌നയില്‍ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗമെത്തിയ റാബ്‌റിക്കൊപ്പം ഭര്‍ത്താവ് ലാലു പ്രസാദ് യാദവും ഉണ്ടായിരുന്നു. മേയ് ഏഴിനാണ് സരനിലെ വോട്ടെടുപ്പ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുപരിക്കേല്‍പിച്ചതായി പരാതി

Keywords: Rahul Gandhi, Sonia Gandhi, Family, Narendra Modi, Gujrath, Helicopter, National, Rahul Gandhi files nomination from Amethi

Post a Comment