Follow KVARTHA on Google news Follow Us!
ad

ബാങ്കില്‍നിന്നും കൊണ്ടുപോയ 35 ലക്ഷം കവര്‍ന്നു

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വന്‍കവര്‍ച്ച. കാനറാ ബാങ്കില്‍നിന്നും കൊണ്ടുപോവുകയായിരുന്നKerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
തിരുവനന്തപുരം: ആയുര്‍വേദ കോളജിനു മുന്നില്‍വച്ച് 35 ലക്ഷം രൂപ അടങ്ങിയ ബാഗ് കൊള്ളയടിച്ചു. ബാങ്കില്‍ നിന്നും കൊണ്ടുപോയ മല്‍സ്യ തൊഴിലാളി സഹകരണ സംഘത്തിന്റെ പണമാണ് കവര്‍ച്ചചെയ്തത്. സഹകരണ സംഘത്തിലെ ജീവനക്കാരന്‍ യേശുരാജന്‍ പണമടങ്ങിയ ബാഗുമായി ആയുര്‍വേദ കോളജിനു മുന്നിലെത്തിയപ്പോഴാണ് രണ്ട് ബൈക്കുകളിലെത്തിയ നാല്‍വര്‍സംഘം ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞത്.

ബൈക്കിലുണ്ടായിരുന്ന നാലുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. യേശുരാജന്‍ ഇവര്‍ക്കു പിന്നാലെ ഓടിയെങ്കിലും കവര്‍ച്ചാസംഘത്തെ പിടികൂടാനായില്ല. തുടര്‍ന്ന് ഇയാള്‍ സമീപമുള്ള ട്രാഫിക് പോലീസുകാരനെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്ന പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ യേശുരാജന് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. Bike,Thiruvananthapuram, Robbery, Bank, Cash, Police, Kerala,
Also Read: 
വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് അഴുക്കുവെള്ളം

Keywords: Bike,Thiruvananthapuram, Robbery, Bank, Cash, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment