Follow KVARTHA on Google news Follow Us!
ad
Posts

ജബ്ബാര്‍ വധക്കേസ്: ഏഴ് പേര്‍ കുറ്റക്കാര്‍; അഞ്ചുപേരെ വെറുതെ വിട്ടു

Jabbar
കൊച്ചി: കാസര്‍കോട് പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ വധിച്ചക്കേസില്‍ സി.പി.എം മുന്‍ കുമ്പള ഏരിയാസെക്രട്ടറി കെ. സുധാകരന്‍ മാസ്റ്ററടക്കം ഏഴ് പേര്‍ കുറ്റക്കാരാണെന്ന് എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി കണ്ടെത്തി. കേസില്‍ പ്രതികളായ അഞ്ച് പേരെ വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ശിക്ഷയിന്‍മേലുള്ള വാദവും വെള്ളിയാഴ്ച നടത്തി വിധി പ്രസ്താവിക്കും

ഏഴുപേരും ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷാര്‍ഹരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി മൊയ്തീന്‍കുഞ്ഞി എന്ന മോയിഞ്ഞി, സുധാകരന്‍മാസ്റ്റര്‍(നാല്) നടുബയല്‍ അബ്ദുല്ല(ആറ്), രവി(എട്ട്), ബഷീര്‍(10), മഹേഷ്(12), യശ്വന്ത്(13) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ അഞ്ചാം പ്രതി അബ്ദുല്‍ അസീസ്, ഉമര്‍ ഫാറൂഖ്(ഏഴ്), ഗോപാലന്‍(ഒമ്പത്), രാധാകൃഷ്ണന്‍(11), ശബീര്‍(14) എന്നിവരെയാണ് വെറുതെ വിട്ടത്. കേസില്‍ പ്രതികളായിരുന്ന അഷ്ഫാഖ്, അഷ്‌റഫ് എന്നിവരെ സി.ബി.ഐ മാപ്പ് സാക്ഷികളാക്കിയിരുന്നു.
Sudhakaran Master


Abdulla Kunhi aliyas
 Nadubayal Abdulla
 2009 നവംബര്‍ മൂന്നിന് രാത്രി 10 മണിയോടെയാണ് ജബ്ബാറിനെ രാഷ്ട്രീയ വിരോധം മൂലം പ്രതികള്‍ പെര്‍ളയ്ക്ക് സമീപം ഉക്കിനടുക്കയില്‍ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ജബ്ബാറിന്റെ പിതാവ് അസൈനാറിന്റെ അപേക്ഷയെ തുടര്‍ന്ന് ഹൈക്കോടതി സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു. സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ ഡാര്‍വിനും സംഘവുമാണ് കേസ് അന്വേഷിച്ചത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാറാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Also read
പെര്‍ള ജബ്ബാര്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി; വിധി ഉടന്‍

Keywords: kasaragod, Kochi, Murder case, Court Order

Post a Comment