Follow KVARTHA on Google news Follow Us!
ad

Accidental Death | ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞതോടെ പിന്നാലെ വന്ന കാര്‍ ദേഹത്തേക്ക് പാഞ്ഞുകയറി; വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനും 2 സഹോദരിമാര്‍ക്കും വാഹനാപകടത്തില്‍ ദാരുണാന്ത്യം

4 പേരാണ് ബൈകില്‍ സഞ്ചരിച്ചിരുന്നത് Speed Breaker, Accident, Road, Died, Brother, Sisters, Injured, Treatment, Hospital, Police, Car, CCTV, Bike, Beta
ന്യൂഡെല്‍ഹി: (KVARTHA) വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനും രണ്ട് സഹോദരിമാര്‍ക്കും വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. അമിത വേഗതയിലെത്തിയ കാര്‍ ബൈകില്‍ ഇടിച്ചാണ് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്.

സുരേന്ദ്ര സിംഗ് (28), സഹോദരിമാരായ ഷൈലി (26), അന്‍ഷു (14) എന്നിവരാണ് മരിച്ചത്. അന്‍ഷുവിന്റെ സുഹൃത്ത് സിമ്മി ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. സിംഗ് ആണ് ബൈക് ഓടിച്ചിരുന്നതെന്ന് ബീറ്റ-2 പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുനേന്ദ്ര സിംഗ് പറഞ്ഞു.

ഗ്രേറ്റര്‍ നോയിഡയിലെ പാരി ചൗക്കിന് സമീപം ശനിയാഴ്ച (13.04.2024) പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സഹോദരിമാര്‍ക്കൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുരേന്ദ്ര. നാല് പേരാണ് ബൈകില്‍ സഞ്ചരിച്ചിരുന്നത്. പാരി ചൗക്കിന് സമീപം സ്പീഡ് ബ്രേകറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക് മറിയുകയായിരുന്നു. ഇതിനിടയില്‍ പിന്നാലെ അമിതവേഗതയില്‍ വന്ന കാര്‍ മോടോര്‍ ബൈകില്‍ ഇടിച്ചശേഷം പരുക്കേറ്റവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


നോയിഡയിലെ കുലേസരയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള കസ്നയില്‍ വിവാഹത്തില്‍ പങ്കെടുത്താണ് ഇവര്‍ മടങ്ങിയത്. ആശുപത്രിയില്‍വെച്ചാണ് മൂന്നുപേരും മരിച്ചത്. സാരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ബൈകില്‍ ഇടിച്ച വാഹനം തിരിച്ചറിയാന്‍ ഇതുവരെ. വാഹനം കണ്ടെത്തുന്നതിനായി നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Keywords: News, National, National-News, Accident-News, Speed Breaker, Accident, Road, Died, Brother, Sisters, Injured, Treatment, Hospital, Police, Car, CCTV, Bike, Beta-2 Police Station, Youth, Delhi News, Greater Noida News, Youth and his Sisters Died After Speeding Car rams in to Bike Near Delhi.

Post a Comment