Follow KVARTHA on Google news Follow Us!
ad

Pak X blocked | എന്തുകൊണ്ടാണ് പാകിസ്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം 'എക്‌സ്' നിരോധിച്ചത്! പ്രധാനമന്ത്രി അടക്കമുള്ളവർ വിപിഎൻ വഴി ഉപയോഗിക്കുന്നു

ആഭ്യന്തര മന്ത്രാലയം കോടതിയിൽ വ്യക്തമാക്കി, X blocked, Pakistan, Social media, ദേശീയ വാർത്തകൾ
ഇസ്ലാമാബാദ്: (KVARTHA) രാജ്യത്ത് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോം എക്‌സിന് (ട്വിറ്റർ) നിരോധനമുണ്ടെന്ന് പാകിസ്താൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഫെബ്രുവരി പകുതി മുതൽ ഉപയോക്താക്കൾ പാകിസ്താനിൽ എക്‌സ് ഉപയോഗിക്കുന്നത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും സർക്കാർ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല. ബുധനാഴ്ച രേഖാമൂലം കോടതിയിൽ നൽകിയ വിവരത്തിലാണ് ആഭ്യന്തര മന്ത്രാലയം നിരോധന കാര്യം പരാമർശിച്ചത്.

News, Malayalam-News, World, World-News, Why Social media platform X blocked in Pakistan?


എന്തിനാണ് നിരോധനം?

ഫെബ്രുവരിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ സമയത്താണ് സർക്കാർ എക്‌സ് നിരോധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്താൻ ഗവൺമെൻ്റിൻ്റെ നിയമാനുസൃത നിർദേശങ്ങൾ പാലിക്കുന്നതിലും പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലും എക്‌സ് പരാജയപ്പെട്ടതിനാലാണ് നിരോധനം ആവശ്യമായി വന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പാകിസ്താൻ അധികൃതരുമായി സഹകരിക്കാൻ സോഷ്യൽ മീഡിയ കമ്പനി വിമുഖത പ്രകടിപ്പിച്ചതായും മന്ത്രാലയം ആരോപിച്ചു. പാക് രഹസ്യാന്വേഷണ ഏജൻസികളുടെയും സുരക്ഷാ ഏജൻസികളുടെയും രഹസ്യ റിപ്പോർട്ടുകൾ പരിഗണിച്ചാണ് എക്‌സിനെ താത്കാലികമായി തടയാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാകിസ്താനിലെ രാഷ്ട്രീയ പാർട്ടികളിൽ, ഇപ്പോൾ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ്റെ പാർട്ടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. എക്‌സിൽ 20 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇംറാൻ ഖാന് ഉണ്ട്. എക്‌സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള പാകിസ്താൻ സ്വദേശിയാണ് അദ്ദേഹം. എക്‌സ് നിരോധനത്തിന് ഇതാണ് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഉൾപ്പെടെയുള്ള ഉന്നതർ വിപിഎൻ വഴി എക്‌സ് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. നിരോധനം നീക്കുന്നതിനുള്ള സൂചനകളൊന്നും സർക്കാർ നൽകിയിട്ടില്ല.

Keywords: News, Malayalam-News, World, World-News, Why Social media platform X blocked in Pakistan?

Post a Comment