Follow KVARTHA on Google news Follow Us!
ad

Alzheimer's | ശ്രദ്ധിച്ചാൽ അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാം; വഴികൾ ഇതാ

ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യവും പ്രധാനമാണ്, Alzheimer's, Health, Lifestyle, ആരോഗ്യ വാർത്തകൾ
കൊച്ചി: (KVARTHA) നമ്മുടെ ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യവും പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യം മനുഷ്യ ജീവിതത്തിന്റെ ഒഴിച്ച് കൂടാൻ കഴിയാത്ത കാര്യവും കൂടിയാണ്. തലച്ചോറിന്റെ ആരോഗ്യം നശിക്കുമ്പോൾ നിരവധി രോഗങ്ങളും കാത്തിരിപ്പുണ്ട്. അത്തരമൊരു രോഗാവസ്ഥയാണ് അൽഷിമേഴ്‌സ്. പൂർണമായോ ഭാഗികമായോ ഓർമ ശക്തിയെ നശിപ്പിക്കുന്ന രോഗമാണ് ഇത്. നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ശൈലികളും ഭക്ഷണ രീതികളും മാനസിക അവസ്ഥകളും അങ്ങനെ പല കാരണങ്ങൾ കൊണ്ടും തലച്ചോറിന്റെ ആരോഗ്യം നഷ്ടപ്പെടാം. അൽഷിമേഴ്‌സ് രോഗാവസ്ഥയിലേക്കും എത്തിച്ചേക്കാം.
  
News, News-Malayalam-News, National, National-News, Health, Health-News, Ways to reduce the risk of Alzheimer's disease.

ഈ രോഗത്തിന് പൂർണമായ ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിത നിലവാരം ഉയർത്താനുമുള്ള മരുന്നുകളും ചികിത്സകളും നിലവിലുണ്ട്. നേരത്തെയുള്ള രോഗനിർണയം ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് രോഗാവസ്ഥയുടെ സാധ്യതയെ തടയാനാവും. തലച്ചോറിന്‍റെ മാത്രമല്ല, നമ്മുടെ മൊത്തം ആരോഗ്യം നില നിർത്താൻ ആരോഗ്യകരമായ ഭക്ഷണ ശൈലി അത്യാവശ്യമാണ്. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ജങ്ക് ഫുഡ് ഒഴിവാക്കുന്നതും പല രോഗങ്ങളെയും തടയാൻ സഹായിക്കും. പഞ്ചസാരയുടെ അമിതമായ ഉപയോഗം തലച്ചോറിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. ഭക്ഷണം പോലെ പ്രധാനമാണ് വ്യായാമവും നല്ല ഉറക്കവും. നിത്യേന ശാരീരിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് വലിയ രീതിയിൽ ഗുണം ചെയ്യുന്നതാണ്. ഇതിനായി ആരോഗ്യകരമായ രീതിയിൽ വ്യായാമം ചെയ്യാവുന്നതാണ്, നടത്തം, ജോഗിങ്, ഡാന്‍സ് ഇവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കൃത്യമായ ഉറക്കവും ഉറപ്പ് വരുത്തുക. ഉറക്കം കുറയുന്നതോ അമിതമാകുന്നതോ ഒക്കെയും തലച്ചോറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. സമ്മർദം കുറയ്ക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. നല്ല കാര്യങ്ങള്‍ ചിന്തിക്കുക, നല്ല സാമൂഹ്യ ബന്ധവും സുഹൃദ ശീലങ്ങളും മനസിന് സന്തോഷം പകരും. മൊബൈൽ ഫോണിന്‍റെ അമിതമായ ഉപയോഗം കുറയ്ക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണകരമാണ്. പുകവലിയും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും. മദ്യപാനം പോലുള്ള ശീലങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.

അൽഷിമേഴ്സ് രോഗം ബാധിച്ചവരെ പരിചരിക്കുന്നത് വളരെ വലിയ വെല്ലുവിളിയാണ്. രോഗിയുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനൊപ്പം മാനസിക പിന്തുണയും നൽകേണ്ടത് പ്രധാനമാണ്. അൽഷിമേഴ്സ് രോഗം നേരിടുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പിന്തുണ നൽകുന്നതിനായി വിവിധ സംഘടനകളും സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Ways to reduce the risk of Alzheimer's disease.

إرسال تعليق